2025-ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു അവരുടെ ആദ്യ ഐപിഎൽ കിരീടം നേടി. 2008 മുതൽ ലീഗ് കളിച്ചിട്ടും പലതവണ തൊട്ടടുത്ത് കിട്ടിയിട്ടും കിരീട ഭാഗ്യം ആർസിബിയെ തുണച്ചില്ല എങ്കിലും ഈ വർഷത്തോടെ ആർസിബി ആ സങ്കടമെല്ലാം തീർത്തു. ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ വിരാട് കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും വലിയ നിമിഷങ്ങളിൽ ഒന്നായിരുന്നു. എന്തായാലും വാർത്തകളിൽ നിറഞ്ഞിട്ടും, ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞ ആളുകൾ ഗൂഗിളിൽ ഐപിഎൽ ടീം ആർസിബി ആയിരുന്നില്ല. ആർസിബി മാത്രമല്ല പ്രമുഖ ടീമുകളായ ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും ഒന്നാം സ്ഥാനം നേടുന്നതിൽ പരാജയപ്പെട്ടു.
ഗൂഗിൾ പ്രകാരം, 2025-ൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഐപിഎൽ ടീം പഞ്ചാബ് കിംഗ്‌സായിരുന്നു. ഈ വർഷത്തെ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു പഞ്ചാബ്. പാരീസ് സെന്റ് ജെർമെയ്ൻ, ബെൻഫിക്ക, ടൊറന്റോ ബ്ലൂ ജെയ്‌സ് എന്നിവയ്ക്ക് ശേഷം ലോകമെമ്പാടും ഏറ്റവും കൂടുതൽ തിരഞ്ഞ സ്‌പോർട്‌സ് ഫ്രാഞ്ചൈസികളിലും പഞ്ചാബ് ഇടം നേടി. ഏറ്റവും കൂടുതൽ തിരഞ്ഞ ഐപിഎൽ ഫ്രാഞ്ചൈസിയിൽ ഡൽഹി ക്യാപിറ്റൽസ് രണ്ടാം സ്ഥാനത്തെത്തി, തൊട്ടുപിന്നിൽ ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും സ്ഥാനം ഉറപ്പിച്ചു.
“ആളുകൾക്ക് ബന്ധമുണ്ടെന്ന് തോന്നുന്ന ഒരു ബ്രാൻഡ് ഞങ്ങൾ നിർമ്മിക്കുന്നതിനാൽ ഇത് ഞങ്ങൾക്ക് വളരെയധികം അർത്ഥമാക്കുന്നു. ഞങ്ങൾ കളിക്കളത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്നു, ഞങ്ങളുടെ ആരാധകർ ഞങ്ങളുടെ കഥകളുമായും ഞങ്ങൾ ആഘോഷിക്കുന്ന സംസ്കാരവുമായും ബന്ധപ്പെട്ടിരിക്കുന്നു,” പഞ്ചാബ് കിംഗ്സിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ സൗരഭ് അറോറ പറഞ്ഞു.
മെഗാ ലേലത്തിൽ പഞ്ചാബ് കിംഗ്സ് ശ്രേയസ് അയ്യറെ 26.75 കോടി രൂപയ്ക്ക് ആയിരുന്നു വാങ്ങിയത്. താരത്തിന്റെ മികവിൽ മനോഹരമായ യാത്ര ആയിരുന്നു പഞ്ചാബ് നടത്തിയത്.













Discussion about this post