തിരുവനന്തപുരം: സീരിയലുകൾക്കെതിരായ പരാമർശത്തിൽ നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാറിനെതിരെ മന്ത്രി ഗണേഷ് കുമാറും ആത്മയും. പരാമർശം പ്രേംകുമാർ പിൻവലിക്കണം എന്ന് ഗണേഷ് കുമാർ പ്രതികരിച്ചു. പരാമർശത്തിൽ പ്രതിഷേധം അറിയിച്ച് പ്രേംകുമാറിന് ആത്മ കത്ത് നൽകിയിട്ടുണ്ട്. ഇന്നത്തെ സീരിയലുകൾ എൻഡോസൾഫാനെക്കാൾ വിഷലിപ്തം ആണെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.
ഒരിക്കൽ സീരിയലുകൾ പ്രേംകുമാറിന്റെ ജീവതോപാധി ആയിരുന്നുവെന്ന് ഓർമ്മിച്ച് കൊണ്ടാണ് ആത്മയുടെ കത്ത്. എന്തെങ്കിലും കുറവ് സീരിയൽ രംഗത്ത് ഉണ്ടെങ്കിൽ തന്നെ അതിന് മാതൃകാപരമായ തിരുത്തലുകൾ വരുത്തുവാൻ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് പ്രേംകുമാർ ഇരിക്കുന്നത്. ക്രിയാത്മകമായി പ്രതികരിക്കാതെ വെറും കയ്യടിയ്ക്ക് വേണ്ടി ഇത്തരം പ്രതികരണങ്ങൾ നടത്തുന്ന താങ്ങളുടെ നിലപാടിനെ ആത്മ അപലപിക്കുന്നു. തങ്ങളുടെ അന്നംമുടക്കുന്ന പ്രവണതകണ്ടാൽ നിശബ്ദരായി ഇരിക്കാൻ സാധിക്കില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.
സിനിമയുടെയും ടെലിവിഷന്റെയും ഉന്നമനത്തിനായുള്ള ചലച്ചിത്ര അക്കാദമിയുടെ ഉന്നത പദവി അലങ്കരിക്കുന്ന താങ്കൾ കഴിഞ്ഞ നാല് വർഷത്തിനിടെ സീരിയലുകളുടെ ഉള്ളടക്കം നന്നാക്കാനോ മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയോ ഒരു മീറ്റിംഗ് പോലും സംഘചടിരപ്പിച്ചിട്ടല്ല. കുടുംബത്തിലെ പ്രായമായ നല്ലൊരു ശതമാനം സ്ത്രീകളുടെയും പുരുഷന്മാരുടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ആസ്വദിക്കാൻ കഴിയുന്ന ഒരു വിനോദ ഉപാധിയാണ് സീരിയൽ. അതുപോല നിരവധി പേരുടെ ജീവനോപാധി കൂടിയാണ്. താങ്ങളുടെ പരാമർശം ഈ ഉപജീവന മാർഗത്തിന് മുകളിൽ എൻഡോസൾഫാൻ വിതറുന്നത് ആണെന്നും ആത്മ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Discussion about this post