നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് മുട്ട. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവയുടെ കലവറയാണ് ഇത്. എന്നാല്‍, അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് കരുതി പലരും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കാറുണ്ട്.
പക്ഷെ, നിരവധി ആരോഗ്യ ഗുണങ്ങള്‍ മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിട്ടുണ്ട്. എന്തൊക്കെയാണ് മുട്ടയുടെ മഞ്ഞ കഴിച്ചാലുള്ള ഗുണങ്ങള്‍ എന്ന് നോക്കാം…
വിറ്റാമിനുകളായ എ, ഡി, ഇ, കെ തുടങ്ങിയ മുട്ടയുടെ മഞ്ഞയില്‍ നിന്നും ലഭിക്കും. കണ്ണുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ഈ വിറ്റാമിനുകള്‍ സഹായിക്കും.
കാത്സ്യത്തെ ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് നല്ലതാണ്. സിങ്ക്, അയേണ്‍, കാത്സ്യം തുടങ്ങിയ ധാതുക്കളും മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിട്ടുണ്ട്.
ഇതിൽ വിറ്റാമിന്‍ ബി2- വും ഉണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് അത്യാവശ്യമാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിൻ ബി 9ന്‍റെ സ്വാഭാവിക രൂപമായ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ക്ക് ഏറെ പ്രധാനമായ പോഷകമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാനും മുട്ടയുടെ മഞ്ഞ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഹൃദയാരോഗ്യത്തിനും ഇവ ഗുണം ചെയ്യും. മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന കോളിന്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
എന്നാല്‍ കൊളസ്ട്രോള്‍ രോഗികള്‍ ഡോക്ടര്‍ പറയുന്ന അളവില്‍ മാത്രം മുട്ട കഴിക്കണം എന്നതും ശ്രദ്ധിക്കുക.
Discussion about this post