തിരുവനന്തപുരം : പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പറഞ്ഞ് പറ്റിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ചർച്ച പോലും നടത്താതെ കേരള നിയമസഭയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയം പാസാക്കിയവരാണ് മുനമ്പത്തെ ഈ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ നിലപാട് നിരാശജനകമാണ്. മുനമ്പം സമരസമിതിയുടെ നിലപാട് വിഡി സതീശന്റെ മുഖത്തേറ്റ പ്രഹരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ ഞങ്ങൾക്ക് പ്രതീക്ഷയില്ലെന്ന് മുനമ്പത്തുകാർ സതീശന് കത്തയച്ചതിലൂടെ കബളിപ്പിക്കൽ നാടകം പൊളിഞ്ഞിരിക്കുകയാണ് . ഒരു അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത് സംസ്ഥാന സർക്കാർ സമരക്കാരുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണ് . വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുവാൻ കോൺഗ്രസ് ആവശ്യപ്പെടുകയാണ് മുനമ്പം ജനതയോട് കാണിക്കേണ്ട മര്യാദയെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Discussion about this post