ന്യൂഡൽഹി : കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച എൽഡിഎഫ് സർക്കാരിന് തിരിച്ചടി. അന്തരിച്ച എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് സർക്കാർ പൊതുമരാമത്ത് വകുപ്പിൽ ജോലി നൽകിയത് കേരള ഹൈക്കോടതി റദ്ദാക്കിയ ഉത്തരവിനെതിരായിരുന്നു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. എന്നാൽ ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
എംഎൽഎമാർ മരിക്കുമ്പോൾ മക്കൾക്ക് സർക്കാർ ജോലി നൽകുന്ന പതിവില്ല എന്നാണ് സുപ്രീംകോടതി ഈ വിഷയത്തിൽ വ്യക്തമാക്കിയത്. സർക്കാർ ജീവനക്കാർ മരിച്ചാൽ മാത്രമാണ് ബന്ധുക്കൾക്കോ ആശ്രിതർക്കോ ജോലി നൽകുന്നത് എന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
2018ലാണ് നിയമസഭയിൽ ആദ്യമായി എംഎൽഎ ആയിരുന്ന രാമചന്ദ്രൻ നായർ മരിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ മകൻ പ്രശാന്തിന് കേരള സർക്കാർ പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് ഇലക്ട്രിക് എൻജിനീയറായി നിയമനം നൽകുകയായിരുന്നു. എന്നാൽ പിന്നീട് കേരള ഹൈക്കോടതി ഈ നിയമം റദ്ദാക്കി. ഹൈക്കോടതിയുടെ ഈ തീരുമാനത്തിനെതിരായാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
Discussion about this post