ആലപ്പുഴ: കാർ കുളത്തിൽ വീണ് ഒരു മരണം. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത് . കണ്ണൂർ അങ്ങാടിക്കടവിലാണ് സംഭവം . പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്.
തൃശ്ശൂരിൽ ഡിഗ്രി വിദ്യാർത്ഥിയായ ഇമ്മാനുവൽ പരീക്ഷ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലൂടെ പോകുന്നതിനിടെ മരക്കൊമ്പ് വീഴുന്നത് കണ്ട് കാർ വെട്ടിയ്ക്കുകയായിരുന്നു. ഇതോടെ സമീപത്തെ തെങ്ങിൽ കാർ ഇടിച്ചുകയറി. തുടർന്ന് സമീപത്തുള്ള കുളത്തിലേക്ക് കാർ മറിയുകയായിരുന്നു.
Discussion about this post