മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.നാളെ വൈകിട്ട് അഞ്ച് മണിക്ക് മുംബൈ ആസാദ് മൈതാനത്ത് സത്യപ്രതിജ്ഞ നടക്കും. ഫഡ്നാവിസ് ഇത് മൂന്നാം തവണയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്. 2014 മുതൽ 2019 വരെയാണ് ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്നത്.
മുംബൈയിലെ ആസാദ് മൈതാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. നിയമസഭാ കക്ഷി യോഗത്തിന് മുന്നോടിയായി നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പേര് ഉന്നത സ്ഥാനത്തേക്ക് തീരുമാനിച്ചത് .
കേന്ദ്രമന്ത്രി നിർമല സീതാരാമൻ, ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. മഹാരാഷ്ട്ര നിയമസഭാ കക്ഷി യോഗത്തിന്റെ കേന്ദ്ര നിരീക്ഷകരായി നിർമ്മല സീതാരാമനെയും വിജയ് രൂപാണിയെയും ബിജെപി നിയമിച്ചു.
മഹായുതി നേതാക്കൾ ഇന്ന് വൈകീട്ട് 3.30 ന് ഗവർണർ സി.പി രാധാകൃഷ്ണനെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് ബിജെപി നേതാവ് സുധീർ മുൻഗാതിവർ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ 288 അംഗ അസംബ്ലിയിൽ 230 സീറ്റാണ് മഹായുതി സംഖ്യം നേടിയത്. ബിജെപി 132 സീറ്റുകളിൽ വിജയിച്ചു. ശിവസേന ഏക്‌നാഥ് ഷിൻഡേ പക്ഷം 7സീറ്റികളും എൻസിപി അജിത് പവാർ പക്ഷം 41 സീറ്റും നേടി.
Discussion about this post