കുളിക്കാൻ കൂറെ യധികം സമയം ചിലവഴിക്കുന്നവർക്കാണ് കൂടുതൽ വൃത്തി എന്നാണ് പെതുവെയുള്ള അഭിപ്രായം. എന്നാൽ അത്ര നല്ലതല്ല ഈ ശീലം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കുളിക്കാൻ എത്ര സമയം എടുക്കണം എന്ന് അറിയോ ?
ഒരു മണിക്കൂർ വരെ കുളിക്കാൻ സമയം എടുക്കുന്നവരോടാണ് ഇനി പറയുന്നത്. കുളിക്കാൻ 15 മിനിറ്റിന് കൂടുതൽ സമയം എടുക്കരുത് എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇത് നിങ്ങളുടെ ശരീരത്തിൽ സ്വഭാവിക എണ്ണയെയും സെബവും ലോക്ക് ചെയ്യുകയും ചർമ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.
അതേസമയം കുറെ സമയം കുളിക്കുകയാണെങ്കിൽ ചർമത്തിലെ നാച്ചുറൽ ഓയിലുകളും സെബവും ഇല്ലാതാകാൻ കാരണമാകും. ഇത് പലതരത്തിലുള്ള ചർമരോഗങ്ങൾക്ക് വഴിവെക്കും, പ്രത്യേകിച്ച് എക്‌സിമയ്ക്ക്
എന്താണ് എക്‌സിമ
ഒരു ചർമ രോഗമാണിത്. എന്നാൽ ഇത് ഒരു രോഗമല്ലെന്നും ബന്ധപ്പെട്ട അനേകം രോഗങ്ങളുടെ ഒരു സമാഹാരമാണെന്നും ചില ഡോക്ടർമാർ അഭിപ്രായപ്പെടുന്നു . മുഖം, കഴുത്ത്, കൈമുട്ടുകൾ, കാൽമുട്ടുകൾ എന്നിവയുടെ അടിഭാഗങ്ങൾ മുതലായ സ്ഥലങ്ങളിലാണ് ഇതാരംഭിക്കുന്നത്. ഇരുപത്തഞ്ചു വയസ്സുവരെ കൂടുതൽ സാധാരണമായി ഇതു കണ്ടുവരുന്നു. ചൊറിച്ചിൽ, ചുകപ്പ്, ചുട്ടുനീറൽ എന്നിവ സാമാന്യ ലക്ഷണങ്ങളാണ്. ജനിതകകാരണങ്ങളും, അലർജിയും ഹോർമോൺ വ്യതിയാനങ്ങളുമൊക്കെ എക്സിമയ്ക്ക് കാരണമാകാമെങ്കിലും ദീർഘനേരം ശരീരം വെള്ളവുമായി സമ്പർക്കപ്പെടുന്നത് രോഗാവസ്ഥ വഷളാക്കുമെന്നും വിദഗ്ധർ പറയുന്നു.
Discussion about this post