എറണാകുളം: വീട്ടില്‍ നിന്നും രാസലഹരി കണ്ടെടുത്ത കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ മുൻകൂർ ജാമ്യ ഹർജി കോടതി തീർപ്പാക്കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയത്. നിഹാദടക്കം ഹർജി സമർപ്പിച്ച 6 പേർക്കെതിരെ കേസ് നിലവിലില്ലെന്ന് പോലീസ് അറിയിച്ചു.
പാലാരിവട്ടം പോലീസ് ആണ് നിഹാദിന്റെ വീട്ടിൽ നിന്ന് രാസലഹരി പിടികൂടിയത്. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുൻകൂർ ജാമ്യം തേടിയിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ നിഹാദും സ്ത്രീ സുഹൃത്തുക്കളും ഒളിവില്‍ പോയിരുന്നു. നിഹാദിന്റെ വീട്ടിൽ നിന്നും, സുഹൃത്തിന്റെ പക്കൽ നിന്നുമാണ് ലഹരിവസ്തുക്കൾ പിടികൂടിയിരുന്നത്.
ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെയാണ് തൊപ്പി ശ്രദ്ധ നേടുന്നത്. എന്നാല്‍, തൊപ്പിയുടെ വീഡിയോ കണ്ട് കുട്ടികൾ വഴിതെറ്റുന്നു എന്ന് വ്യാപകമായി ആരോപണം ഉയര്‍ന്നിരുന്നു. പൊതുസ്ഥലത്ത് അശ്ലീല പരാമർശങ്ങൾ നടത്തിയതിനും ഗതാഗതം തസപ്പെടുത്തിയതിനും ‘തൊപ്പി’ക്കെതിരെ കഴിഞ്ഞ വര്‍ഷം മലപ്പുറം പോലീസ് കേസെടുത്തിരുന്നു.
Discussion about this post