ആലപ്പുഴ : ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ കാറുടമ ഷാമിൽ ആർടിഒയ്ക്ക് മുന്നിൽ ഹാജറായി .കുട്ടികൾക്ക് വാഹനം നൽകിയത് പരിചയത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഷാമിൽ മോഴി നൽകിയിരിക്കുന്നത്.
കണ്ണൂർ സ്വദേശിയുമായി തനിക്ക് പരിചയമുണ്ടായിരുന്നു, അതിന്റെ അടിസ്ഥാനത്തിലാണ് കാർ സിനിമയക്ക് പോവാൻ നൽകിയത് എന്ന് വാഹനഉടമ പറഞ്ഞു. എന്നാൽ ഈ മൊഴി പൂർണമായി ആർടിഒ വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിനോടുനുബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി പരിശോധന നടത്തും. കൂടാതെ കുട്ടികളുടെ മൊഴി കൂടി രേഖപ്പെടുത്തും. വാടകയ്ക്ക് നൽകിയതാണോ അതോ പരിചയത്തിന്റെ പേരിൽ നൽകിയതാണോ എന്നുള്ള കാര്യങ്ങൾ ചോദിച്ചറിയും എന്ന് അധികൃതർ പറഞ്ഞു. ഇതിന് ശേഷമായിരിക്കും നടപടി സ്വീകരിക്കണോ എന്നുള്ളത് തീരുമാനിക്കുക.
ആലപ്പുഴ വളഞ്ഞ വഴി സ്വദേശിയാണ് ഷാമിൽ ഖാൻ . സ്വകാര്യ വ്യക്തിയുടെ വാഹനമാണ് വിദ്യാർത്ഥികൾ ഉപയോഗിച്ചിരിക്കുന്നത്. വാഹന ഉടമയ്ക്ക് വാഹനം വാടകക്ക് നൽകാനുള്ള ലൈസൻസില്ല. വാഹനം വാടകയ്ക്ക് നൽകിയതാണോ എന്ന കാര്യവും പരിശോധിക്കുമെന്നും മോട്ടോർവാഹന വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Discussion about this post