ന്യൂഡൽഹി : ആഗോള തലത്തിൽ ഏറ്റവും മോശം എയർലൈനുകളുടെ പട്ടികയിൽ ഇൻഡിഗോയും. എയർഹെൽപ് ഇൻകോപ്പറേറ്റാണ് ആഗോള തലത്തിലെ ഏറ്റവും മികച്ചതും മോശം പ്രകടനം നടത്തുന്നതുമായ വിമാനകമ്പനികളുടെ പട്ടിക പുറത്തുവിട്ടത്. വിമാനക്കമ്പനികളിൽ രാജ്യത്തെ എറ്റവും വലിയ കമ്പനിയാണ് ഇൻഡിഗോ. ഏറ്റവും മോശം എയർലൈനുകളുടെ പട്ടികയിൽ 103 -ാം സ്ഥാനത്താണ് എയർലൈൻ.
താഴ്ന്ന ഉപഭോക്തൃ അനുഭവവും വിമാനം വൈകലും തടസ്സപ്പെടലും ഉപഭോക്താക്കളുടെ വർധിച്ച ക്ലെയിമുകളും തുടങ്ങിയ മോശം പ്രകടനമാണ് റാങ്കിങ്ങിൽ ഇടംപിടിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ആ റിപ്പോർട്ടിനോട് പ്രതികരിച്ച് എയർലൈൻ രംഗത്ത് എത്തി. എയർഹെൽപ്പ് ഇൻകോപ്പറേറ്റിന്റെ സർവ്വേയുടെ വിശ്വാസ്യയെയും വിമാനക്കമ്പനി അധികൃതർ ചോദ്യം ചെയ്തു. സർവേയിലെ കണ്ടെത്തലുകളെ നിരാകരിക്കുന്നുവെന്ന് വ്യക്തമാക്കിയ വിമാനക്കമ്പനി അധികൃർ ഉപഭോക്താക്കൾക്ക് കൃത്യസമയത്ത് തടസ്സരഹിതമായ യാത്രാ അനുഭവം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുവെന്നും വ്യക്തമാക്കി.
പട്ടികയിൽ ടുണീഷ്യയുടെ ദേശീയ വിമാനകമ്പനിയായ ടുണിസെയറാണ് ലോകത്തിലെ ഏറ്റവും മോശം എയർലൈൻ. 109-ാം സ്ഥാനമാണ് ടുണിസെയറിനുള്ളത്. അതേസമയം 2018 മുതൽ പട്ടികയിൽ ഒന്നാമതായി ആധിപത്യം പുലർത്തിയിരുന്ന ഖത്തർ എയർവേയ്‌സിനെ പിന്തള്ളി ബ്രൂസ് എയർലൈൻസാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനിയായി ഇത്തവണ റാങ്ക് ചെയ്യപ്പെട്ടിട്ടുള്ളത് .
Discussion about this post