മുംബൈ: ഏഷ്യയിലെ പ്രമുഖ വ്യവസായി ആയ മുകേഷ് അംബാനിയുടെ മകളാണ് ഇഷ അംബാനി. പിതാവിനെ പോലെ തന്നെ ഇതിനോടകം തന്നെ കോടികളുടെ സാമ്രാജ്യം ഇഷയും പടുത്തുയർത്തിയിട്ടുണ്ട്. ബിസിനസ് രംഗത്ത് മാത്രമല്ല, പുതുമ കൊണ്ട് ഫാഷൻ ലോകത്തും ഇഷ ഇടംപിടിച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ വലിയ വാർത്തകൾ ആകാറുമുണ്ട്. ഇപ്പോഴിതാ തന്റെ ബംഗ്ലാവ് വിറ്റിരിക്കുകയാണ് ഇഷ.
അമേരിക്കയിലുള്ള തന്റെ ബംഗ്ലാവാണ് ഇഷ അംബാനി വിറ്റിരിക്കുന്നത്. 508 കോടി രൂപ വിലമതിയ്ക്കുന്ന ഈ ബംഗ്ലാവ് ലോസ് ആഞ്ചൽസിലെ ബെവെർലി ഹിൽസിലാണ് സ്ഥിതി ചെയ്യുന്നത്. ജിം, സലൂൺ എന്നിവയുൾപ്പെടെ സർവ്വ സൗകര്യങ്ങളും 155 അടി നീളമുള്ള സ്വിമ്മിംഗ് പൂളും ഈ ബംഗ്ലാവിൽ ഉണ്ട്.
38,000 ചതുരശ്ര അടിയിലാണ് ഈ ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. 12 കിടപ്പു മുറികളും 24 ശുചിമുറികളുമാണ് ഈ ബംഗ്ലാവിൽ ഉള്ളത്. ബംഗ്ലാവിന് പുറത്തായാണ് അടുക്കള. വലിയ പൂന്തോട്ടവും ബംഗ്ലാവിന്റെ മുഖ്യ ആകർഷണം ആണ്. വീടിന് അകത്തും പുറത്തുമായിട്ടാണ് സ്വിമ്മിംഗ് പൂളുകൾ ഉള്ളത്.
പ്രമുഖ ബോളിവുഡ് സിംഗറായ ജെന്നിഫർ ലോപ്‌സും ഭർത്താവ് ബെൻ അഫ്‌ളെനെക്കുമാണ് ഈ ബംഗ്ലാവ് ഇഷയുടെ പക്കൽ നിന്നും വാങ്ങിയിരിക്കുന്നത്. 508 കോടി രൂപ ഇഷയ്ക്ക് ഇവർ കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവാഹ ശേഷം ഇഷയുടെ ഭർത്താവ് ആനന്ദ് പിരമാളിന്റെ പിതാവ് ആണ് ഈ ബംഗ്ലാവ് ഇഷയ്ക്ക് സമ്മാനിച്ചത്. അതേസമയം ഇഷ ബംഗ്ലാവ് വിറ്റതിന്റെ കാരണം വ്യക്തമല്ല.
Discussion about this post