2024ൽ ഏറ്റവും കൂടുതൽ ജനപ്രതി നേടിയ ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഐഎംഡിബി. വർഷങ്ങളായി ജനപ്രിയ താരങ്ങളുടെ ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയിരുന്ന ഷാരൂഖ് ഖാനെയും ദീപിക പദുകോണിനെയും എല്ലാം തകർത്തുകൊണ്ട് ഇത്തവണ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ബോളിവുഡിൽ പുതിയ തരംഗം സൃഷ്ടിക്കുന്ന തൃപ്തി ദിമ്രി ആണ് ഇത്തവണ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
രണ്‍ബീര്‍ കപൂറിന്റെ അനിമൽ എന്ന ചിത്രത്തിലൂടെയാണ് കഴിഞ്ഞവർഷം തൃപ്തി ദിമ്രി പ്രേക്ഷകരുടെ മനം കവർന്നത്. ചിത്രത്തിൽ രണ്ടാം നായിക ആയിരുന്നെങ്കിലും രാജ്യത്തുടനീളം നിരവധി ആരാധകരാണ് ഈ ചിത്രത്തിലൂടെ താരത്തിന് ഉണ്ടായത്. നാഷണൽ ക്രഷ് എന്നാണ് ആരാധകർ തൃപ്തിയെ വിളിക്കുന്നത്.
ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിൽ ജനിച്ച തൃപ്തി ദിമ്രി 2017ൽ മോം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2020ൽ ബുൾബുൾ എന്ന ചിത്രത്തിലൂടെയാണ് തൃപ്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. പിന്നീട് കഴിഞ്ഞവർഷം അനിമലിലൂടെ വൻ സ്വീകാര്യതയും നടിക്ക് കിട്ടി.
Discussion about this post