വിവാദങ്ങളും തർക്കങ്ങളും നടൻ ബാലയെ സംബന്ധിച്ച് ഒട്ടും പുതുമയുള്ള കാര്യമല്ല. ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെയും ഇത്തരത്തിൽ പല വിവാദങ്ങളും ഉണ്ടാകുന്നുണ്ട്. നാലാമതായി ബാല വിവാഹം കഴിച്ച കോകില എന്ന തമിഴ് പെൺകുട്ടിയെ ചൊല്ലിയാണ് ഇപ്പോൾ പുതിയ വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്. ബാലയുടെ ഭാര്യയെ വേലക്കാരി എന്ന് അഭിസംബോധന ചെയ്ത ഒരു വീഡിയോ ആണ് പുതിയ സംഭവത്തിന് കാരണമായിരിക്കുന്നത്.
അധിക്ഷേപിക്കുന്ന വീഡിയോ ഭാര്യയെ കണ്ണീരിലാഴ്ത്തി എന്നാണ് തന്റെ പുതിയ വീഡിയോയിൽ ബാല വ്യക്തമാക്കുന്നത്. എന്ത് ധൈര്യത്തിലാണ് എന്റെ ഭാര്യയെ അങ്ങനെ വേലക്കാരി എന്ന് വിളിച്ചത്. അവളുടെ കുടുംബത്തെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല. ഇതിനുള്ളത് നിങ്ങൾ അനുഭവിക്കും. അല്ലെങ്കിൽ നിങ്ങൾ പരസ്യമായി കോകിലയോട് മാപ്പ് പറയണം എന്നും ബാല വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
‘ഇത് നേരിട്ടുള്ള മുന്നറിയിപ്പാണ്, ശ്രദ്ധയോടെ കേള്‍ക്കുക. ഞാന്‍ നിരുപാധികമായ സ്‌നേഹം നല്‍കിയിട്ടുണ്ട്. എന്റെ കോകിലയെ വേദനിപ്പിക്കരുത് ‘ എന്ന കുറിപ്പോടെയാണ് ബാല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ” അവൾ ഇന്ന് കുറച്ച് അപ്സെറ്റ് ആണ്. അവൾക്ക് ഈ മീഡിയയെ കുറിച്ച് ഒന്നും അധികം അറിയില്ല. എന്ത് ധൈര്യത്തിലാണ് നിങ്ങൾ അവളെ വേലക്കാരി എന്ന് വിളിച്ചത്. അവൾ എന്റെ മാമന്റെ മകളാണ്. അവളുടെ അച്ഛൻ ഒരു രാഷ്ട്രീയ നേതാവാണ്. ഇന്ന് സങ്കടം മൂലം അവൾ അവളുടെ അച്ഛനെ വിളിച്ചു. എന്നാൽ കേസ് ഒന്നും കൊടുക്കേണ്ട എന്നാണ് അദ്ദേഹം പറയുന്നത്. അതിനാൽ എന്റെ ഭാര്യയെ അധിക്ഷേപിച്ചയാൾ മാപ്പ് പറയണം ” എന്നായിരുന്നു ബാല വീഡിയോയിൽ വ്യക്തമാക്കിയത്.
Discussion about this post