ന്യൂഡൽഹി : വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശിലേക്ക് . ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചുവരുന്നതിന് ഇടയിലാണ് സന്ദർശനം. തിങ്കളാഴ്ചയാണ് വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിൽ സന്ദർശനം നടത്തുക.
ചിന്മയ കൃഷ്ണദാസിന് നീതിയുക്തമായ വിചാരണ കിട്ടണമെന്ന് വിദേശകാര്യ മന്ത്രാലയം ബംഗ്ലാദേശിനെ അറിയിക്കും. ബംഗ്ലാദേശിലെ സാഹചര്യം ആശങ്ക ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ നേരിട്ട് വിലയിരുത്തേണ്ടതുണ്ട്. എത്രയും വേഗം സ്ഥിതിഗതികൾ പഴയ രീതിയിലാകണം എന്ന് വിക്രം മിസ്രി പറഞ്ഞു.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ സന്ദർശനം ഘടനാപരമായ നയതന്ത്ര ഇടപെടലാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ജയ്സ്വാൾ പറഞ്ഞു. . ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി നിരവധി മീറ്റിംഗുകളിൽ പങ്കെടുക്കും. ഈ കൂടിയാലോചനകൾ ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ഇടപെടലിന്റെ ഒരു പ്രധാന ഭാഗമാണ്, എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ജയ്സ്വാൾ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിലെ ഇസ്‌കോൺ മുൻ നേതാവ് ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്‌മചാരിയെ രംഗ്പൂരിലെ ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിന് കഴിഞ്ഞ മാസം ധാക്കയിൽ അറസ്റ്റ് ചെയ്തിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ശക്തമായ നിയമപരിരക്ഷ നൽകണമെന്ന ആവശ്യങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട അദ്ദേഹത്തിന് ചൊവ്വാഴ്ച ധാക്ക കോടതി ജാമ്യം നിഷേധിച്ചിരിന്നു.
Discussion about this post