പ്രായം കൂടുന്നതനുസരിച്ച് തലമുടി നരക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലര്‍ക്ക് വളരെ ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. വിറ്റാമിനുകളുടെ കുറവ് കൊണ്ടും തലമുടിയുടെ കരുത്ത് കുറയാനും ഇത്തരത്തിലുള്ള അകാലനര പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിന് പരിഹാരം ആയി ഒരു ഡൈ പരിചയപ്പെട്ടാലോ. മഞ്ഞൾ, ചായപ്പൊടി,കറ്റാർവാഴ എന്നിവ ആണ് ഇതിന് ആവശ്യം.
മഞ്ഞൾ
ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മഞ്ഞൾ. മുടിയില്‍ ഉണ്ടാകുന്ന താരന്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത് നല്ല പരിഹാരമാണ്. ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുള്ളതാണ് മഞ്ഞള്‍. മുടി വളർച്ച വർദ്ധിപ്പിക്കാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും താരൻ ചെറുക്കാനും ഇതിന് കഴിയും. മഞ്ഞളിലെ ഗുണങ്ങൾ മുടികൊഴിച്ചിൽ കാരണങ്ങളെ പരിഹരിക്കുകയും തലയോട്ടിയിലെ വീക്കം കുറയ്ക്കുകയും ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും ചെയ്യുന്നു. മഞ്ഞൾ തലയോട്ടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും രോമകൂപങ്ങളുടെ മൂലകോശങ്ങളെ സജീവമാക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നു.
കറ്റാർവാഴ
കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യതയെ നിയന്ത്രിച്ചു നിർത്തുകയും മുടി കൊഴിച്ചിലിനെ തടയുകയും തലമുടി വളരാന്‍ സഹായിക്കുകയും ചെയ്യും.
തേയില പൊടി
ചായയുടെ ഗുണങ്ങൾ തലയോട്ടിയിലെ അമിതമായ എണ്ണ നീക്കം ചെയ്യാൻ സഹായിക്കുന്നു, ഇത് രോമകൂപങ്ങൾ അടയുന്നതിലേക്ക് നയിക്കുന്നു. ശമിപ്പിക്കൽ : ചായയുടെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പ്രകോപനം ശമിപ്പിക്കുകയും താരൻ കുറയ്ക്കുകയും മുടി വളർച്ചയ്ക്ക് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.
ഡൈ ഉണ്ടാക്കുന്ന വിധം
മഞ്ഞൾ പൊടി നാല് വലിയ സ്പൂൺ, തേയില പൊടി രണ്ട് സ്പൂൺ എന്നിവ മിക്സ് ചെയ്ത് ഒരു ചട്ടിയിൽ ഇട്ട് നന്നായി ചൂടാക്കുക,. ഇത് കറുത്ത നിറം ആകുന്നത് വരെ ചൂടാക്കിയ ശേഷം തണുക്കാൻ വയ്ക്കുക. ശേഷം കട്ട തരിച്ചെടുത്ത് ഇതിലേക്ക് കറ്റാർവാഴ ജൽ ആവശ്യത്തിന് ചേർത്ത് കുഴമ്പ് രൂപത്തിൽ ആക്കി തലയിൽ തേച്ചു പിടിപ്പിക്കുക. ഉണങ്ങിയ ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. മുടി നന്നായി വളരാനും ഈ പാക്ക് സഹായിക്കുന്നു.
Discussion about this post