ധാക്ക : ഇസ്‌കോണിനെതിരെ ബംഗ്ലാദേശിൽ ആക്രമണം തുടരുന്നു . ധാക്കയിലെ രാധാകൃഷ്ണ ക്ഷേത്രത്തിന് അക്രമികൾ തീയിട്ടു . കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
ശ്രീകോവിൽ , പ്രതിമകൾ ശിൽപ്പങ്ങൾ എന്നിവ കത്തിനശിച്ച നിലയിലാണ്. അവിടെയുള്ള നിയമസംവിധാനങ്ങളോട് പരാതി പെട്ടിട്ടുണ്ട് എന്ന് ഇസ്‌കോൺ പറഞ്ഞു. എന്നാൽ പ്രയോജനം ഉണ്ടാവില്ല എന്നാണ് ഇസ്‌കോൺ ഭാരവാഹികൾ പറയുന്നത്. കഴിഞ്ഞ ദിവസം ധാക്കയിലെ ഇസ്‌കോണിന്റെ കേന്ദ്രവും തല്ലി തകർത്തിരുന്നു. ഈ സംഭവത്തിൽ ഒരു നടപടിയും സർക്കാർ സ്ഥിരീകരിച്ചിട്ടില്ല എന്നും ഇസ്‌കോൺ ഭാരവാഹികൾ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഇസ്‌കോൺ സന്ന്യാസിമാർക്കെതിരെയും ആക്രമണം നടന്നിരുന്നു. ആ പശ്ചാത്തലത്തിൽ അവർക്ക് മാർഗനിർദേശങ്ങൾ നൽകിയിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തിങ്കാളാഴ്ച ബംഗ്ലാദേശ് സന്ദർശിക്കുന്നുണ്ട്. ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തും. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചുവരുന്നതിന് ഇടയിലാണ് സന്ദർശനം.
Discussion about this post