പണ്ട് മുതൽ ഉള്ള ചോദ്യമാണ് എന്നാണ് ലോകം അവസാനിക്കുക എന്നത്. ഇത് എല്ലാ കാലത്തും ചർച്ച വിഷയമാണ്. എന്നാൽ 2018 ൽ ഇത് സംബന്ധിച്ച് ലോക പ്രശസ്തനായ ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫെൻ ഹോക്കിംഗ് ഈ വിഷയമായി ബന്ധപ്പെടുത്തി ചില പ്രവചനങ്ങൾ നടത്തുകയുണ്ടായി. ഇത് സംബന്ധിച്ച് നാസയും ചില സൂചനകൾ പുറത്ത് വിട്ടിരുന്നു.
2018ൽ പുറത്തിറങ്ങിയ ദ സെർച്ച് ഫോർ എ ന്യൂ എർത്ത് എന്ന ഡോക്യുമെന്ററിയിൽ ഹോക്കിംഗ് 2600-ാം വർഷത്തെക്കുറിച്ചുളള ആകുലതകൾ പങ്കുവച്ചിട്ടുണ്ട് . മനുഷ്യരാശിയുടെ പ്രവർത്തികളിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഭൂമി ഒരു വലിയ അഗ്‌നി ഗോളമായി മാറുമെന്നാണ് അദ്ദേഹം പറഞ്ഞത് . ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, ഹരിതഗൃഹ പ്രഭാവം എന്നിവയുടെ ആഘാതങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട് . ഇവ ഭൂമിയുടെ നാശത്തിന് കാരണമാകുമെന്നും ഹോക്കിംഗ് വ്യക്തമാക്കിയിട്ടുണ്ട്. ജനസംഖ്യാവർദ്ധനവും ഊർജഉപഭോഗത്തിന്റെ സുസ്ഥിരതയില്ലായ്മയും ഭൂമിയെ ജീവനില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു,
സ്റ്റീഫെൻ ഹോക്കിംഗ് നടത്തിയ പ്രവചനങ്ങൾ ഇത്രയും കാലമായിട്ടും പുറത്തുവിട്ടില്ലെങ്കിലും ആഗോളതാപനം, ഊർജത്തിന്റെ അമിത ഉപഭോഗം തുടങ്ങിയ ഭീഷണികളെക്കുറിച്ച് നാസ ആശങ്കകൾ പ്രകടിപ്പിക്കുന്നുണ്ട് . ഈ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ സ്റ്റീഫെൻ ഹോക്കിംഗിന്റെ പ്രവചനനം സത്യമായി തീരുമോ എന്നുള്ള ഭീഷണി ഉയരുന്നുണ്ട്
ഹോക്കിംഗ് പങ്കുവച്ച ചില ആശങ്കകൾ നാസ അംഗീകരിക്കുന്നുണ്ടെങ്കിലും ഭൂമിയുടെ നാശവുമായി ബന്ധപ്പെടുത്തി അദ്ദേഹം നടത്തിയ പ്രവചനങ്ങളിൽ പിന്തുണയ്ക്കുന്നില്ല . കഴിഞ്ഞ 50 വർഷത്തിലേറെയായി ഭൂമിയുടെ നിലനിൽപ്പിനെക്കുറിച്ചും ഹോക്കിംഗ് ഉയർത്തിയ ആശങ്കകളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട് .ഭൂമിയുടെ അന്ത്യം എപ്പോഴാണെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിന് പകരം ആഗോളതാപനം പോലുളള പ്രശ്‌നങ്ങൾ പരിഹരിക്കാനുളള ശ്രമം നടത്തുന്നതിൽ നാസ പ്രതിജ്ഞാബത്തമാണെന്നും വക്താവ് വ്യക്തമാക്കിയിട്ടുണ്ട് .
എന്നാൽ കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയെ കൂടുതൽ ബുദ്ധിമിട്ടിക്കുന്ന കാര്യമാണ്. മനുഷ്യൻ കാരണമുണ്ടാക്കുന്ന ആഗോളതാപനത്തിന്റെ അനന്തരഫലങ്ങൾ നിലവിലെ തലമുറയ്ക്ക് മാറ്റാനാകില്ലെന്ന് എജൻസി മുന്നറിയിപ്പ് നൽകുന്നു.
Discussion about this post