ജീവിതത്തിൽ ഒറ്റപ്പെട്ടു പോകാൻ സാദ്ധ്യതകൾ ഏറെയാണ് എന്ന് നവ്യാ നായർ. സ്വന്തം ജീവിതത്തിലെ ഒരു അനുഭവത്തെ കുറിച്ച് പറഞ്ഞാണ് താരം തുറന്ന് പറച്ചിൽ നടത്തിയത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് നവ്യ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
അമ്മയുടെ ഫോണിലേക്ക് ഒരു കോൾ വന്നു. അച്ഛന്റെ പ്രായം ഉള്ള ഒരാളാണ് വിളിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. മക്കൾ വിദേശത്താണ്. മക്കൾപണം എല്ലാം അയച്ചു കൊടുക്കും. വീട്ടിൽ പരിചരിക്കാൻ ഒരാളെ നിയമിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന് ഗാന്ധി ഭവനിലേക്ക് താമസം മാറണം. നിറയെ ആളുകൾ ഉളള സ്ഥലത്ത് താമസിക്കണമെന്നാണ് ആഗ്രഹം. ഒറ്റപ്പെടലാണ് കാരണം. ആർക്കും ഇപ്പോൾ ആരുടെ കൂടെ ചിലവഴിക്കാൻ സമയമില്ല. അദ്ദേഹം തീർത്തും ഒറ്റപ്പെട്ടുപോയി. എനിക്ക് അത് കേട്ടപ്പോൾ കണ്ണുകൾ വരെ നിറഞ്ഞു പോയി.
ഇത് എല്ലാം മനുഷ്യർക്കും ഉണ്ടാകുന്ന അവസ്ഥയാണ്. പണ്ട് കൂട്ടുകുടുംബമായതുകൊണ്ട് ഇത്തരത്തിലുളള പ്രശ്‌നങ്ങളില്ലായിരുന്നു . ഇതിൽ ആരെ കുറ്റം പറയണം എന്ന് അറിയില്ല. ഞാൻ ഒറ്റതവണ മാത്രമാണ് സോളോ ട്രിപ്പ് പോയിട്ടോള്ളൂ.സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല ഞാൻ ട്രിപ്പിന് പോയത് . ഒറ്റയ്ക്കാവുമോ എന്നുള്ള പേടി കൊണ്ടാണ്.
ചെറുപ്പത്തിൽ ഷൂട്ടിന് പോവുമ്പോൾ അച്ഛനും അമ്മയും ഡ്രൈവറും അസിസ്റ്റൻസും ഉണ്ടാകും .അങ്ങനെ എനിക്ക് സഹായത്തിനായി ഒരുപാട് ആളുകളുണ്ടായിരുന്നു. വിവാഹം കഴിഞ്ഞതോടെ അതെല്ലാം മാറിമറിഞ്ഞു .ഞാനും ഭർത്താവും മാത്രമായി . ഒറ്റപ്പെട്ടുപോയി. ഇപ്പോൾ നാട്ടിലാണ് . ഒറ്റപ്പെടലില്ല എന്നും നവ്യ കൂട്ടിച്ചേർത്തു.
അമ്മയും അച്ഛനും നൽകുന്ന സ്നേഹവും സംരക്ഷണവും മറ്റാർക്കും നൽകാൻ കഴിയില്ല . അവരില്ലെങ്കിൽ നമ്മൾ എങ്ങനെ അതിജീവിക്കും . ആ പേടി വന്നപ്പോഴാണ് ഞാൻ സോളോ ട്രിപ്പ് ചെയ്യാൻ തുടങ്ങിയത് . ഒറ്റപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് നമ്മൾ മനസിലാക്കണം . ഞാൻ വാർദ്ധക്യത്തിലെത്തുമ്പോൾ ഒറ്റപ്പെടുമോ ഇല്ലയോ എന്നറിയില്ല’- നവ്യ പറഞ്ഞു
Discussion about this post