എറണാകുളം : സ്‌കൂൾ അദ്ധ്യാപകനെിരെ പോക്‌സോ കേസ്. എറണാകുളം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പിറവത്ത് സകൂൾ അദ്ധ്യപകനാണ് ഇയാൾ .
ഉപജില്ലാ കലോത്സവം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ അദ്ധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. വിദ്യാർഥിനി അധ്യാപകനൊപ്പം തനിയെ യാത്ര ചെയ്തപ്പോഴാണ് സംഭവമെന്ന് പോലീസ് പറഞ്ഞു .
കുട്ടി വിവരം വീട്ടിലറിയിച്ചതോടെയാണ് വിവരം പുറത്ത് അറിയുവന്നത്. സംഭവത്തിൽ പിറവം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി എഫ്‌ഐആർ രജസ്റ്റർ ചെയ്തു. സംഭവം നടന്നത് മുളന്തുരുത്തി സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറി.
Discussion about this post