ഇസ്ലാമാബാദ്: പാകിസ്താന്റെ ചരിത്രത്തില്‍ തന്നെ ഉയര്‍ന്ന റാങ്കില്‍ നിയമിക്കപ്പെടുന്ന ആദ്യ ഹിന്ദു പൊലീസ് ഓഫീസറായി ചുമതലയേറ്റ് രാജേന്ദര്‍ മേഘ്വാര്‍. പൊലീസ് സര്‍വീസ് ഒഫ് പാകിസ്താനിലെ ആദ്യ ഹിന്ദു ഓഫീസറായി ചുമതലയേറ്റ രാജേന്ദര്‍ ഫൈസലാബാദിലെ അസിസ്റ്റന്റ് സൂപ്രണ്ട് ഒഫ് പൊലീസ് (എഎസ്പി) ആയാണ് സേവനമനുഷ്ഠിക്കുന്നത്. പാകിസ്താനില്‍ ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍ തസ്തികകളില്‍ ഹൈന്ദവ സമൂഹത്തില്‍ നിന്നുള്ളവരുണ്ട് എന്നാല്‍ ഇതാദ്യമായാണ് ഒരു ഹിന്ദുമതസ്ഥന്‍ ഉയര്‍ന്ന തസ്തികയിലെത്തുന്നത് എന്നതാണ് പ്രത്യേകത.
സിന്ധിലെ ബദിന്‍ ജില്ലയാണ് രാജേന്ദറുടെ സ്വദേശം. ഇദ്ദേഹം കോംപെറ്റെറ്റീവ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതി പാസായാണ് പൊലീസ് സേനയുടെ ഭാഗമായത്. പൊലീസ് വകുപ്പില്‍ സേവനമനുഷ്ഠിക്കുന്നതിലൂടെ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തനിക്ക് സാധിക്കുമെന്ന് രാജേന്ദര്‍ പറയുന്നു. മറ്റ് വകുപ്പുകളില്‍ ഇത് സാദ്ധ്യമല്ലെന്നും അതാണ് തന്നെ പൊലീസ് സേനയിലേക്ക് ആകര്‍ഷിച്ച ഘടകമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, രാജേന്ദര്‍ മേഘ്വാറിന്റെ നിയമനം പാകിസ്ഥാന്‍ പൊലീസില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുമെന്നാണ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. ഒരു ഹിന്ദു ഓഫീസര്‍ സേനയുടെ ഭാഗമായതില്‍ സന്തോഷമുണ്ട്. പൊലീസ് സേനയില്‍ എല്ലാ വിഭാഗങ്ങളും ഉള്‍പ്പെടുന്നതിന് ഇത് സഹായകമാവും. ന്യൂനപക്ഷങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാജേന്ദറിന്റെ നിയമനം അദ്ദേഹത്തിന്റെ നേട്ടം മാത്രമല്ല രാജ്യത്തെ ഹിന്ദു ന്യൂനപക്ഷത്തിന് അഭിമാനത്തിന്റെ നിമിഷം കൂടിയാണെന്ന് പാകിസ്ഥാന്‍ ഹിന്ദു മന്ദിര്‍ മാനേജ്മെന്റ് കമ്മിറ്റി അംഗം കൃഷന്‍ ശര്‍മ്മ പറഞ്ഞു.
Discussion about this post