പത്തനംതിട്ട : നടൻ ദിലീപ് ശബരിമലയിൽ വിഐപി ദർശനം നടത്തിയതിനെ കുറിച്ചുള്ള വിവാദങ്ങൾ പുകയുന്നതിനിടയിൽ ദിലീപിന്റെ സന്നിധാനത്തെ താമസവും വിവാദത്തിൽ. ദർശനത്തിൽ മാത്രമല്ല താമസത്തിലും ദിലീപിന് വിഐപി പരിഗണനയാണ് സന്നിധാനത്ത് ലഭിച്ചത്. കഠിനവ്രതം എടുത്ത് മല ചവിട്ടി വരുന്ന സാധാരണ അയ്യപ്പഭക്തർക്ക് വിരിവയ്ക്കാൻ പോലും ഇടം കിട്ടാത്തപ്പോൾ ദിലീപിന് ദേവസ്വം കോംപ്ലക്സിൽ വിഐപി താമസമാണ് ഒരുക്കി നൽകിയിരുന്നത്.
മന്ത്രിമാരും ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന സന്നിധാനത്തെ ദേവസ്വം കോംപ്ലക്‌സില്‍ ആണ് നടന് താമസം ഒരുക്കിയത്. ദിലീപിന്റെ ദർശനത്തിലും താമസത്തിലും ഉള്ള ഉദ്യോഗസ്ഥ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡിന് കൈമാറി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും എന്നാണ് ദേവസ്വം ബോര്‍ഡ് അറിയിക്കുന്നത്.
ദിലീപിന്റെ ശബരിമല ദർശനത്തിലും താമസത്തിലും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അടിമുടി വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് വിജിലൻസ് റിപ്പോർട്ട്. ഹരിവരാസന സമയത്ത് തന്ത്രി ഗേറ്റ് വഴി പ്രവേശനം അനുവദിച്ച് മറ്റു തീര്‍ത്ഥാടകരുടെ ദര്‍ശനം തടസ്സപ്പെടുത്തി. ഇത് കൂടാതെയാണ് മുറിവാടക പോലും വാങ്ങാതെ ദേവസ്വം കോംപ്ലക്സിൽ വിഐപി താമസ സൗകര്യവും ഒരുക്കി നൽകിയിരുന്നത്.
Discussion about this post