തിരുവനന്തപുരം: പാലോട് നവവധുവിനെ ഭർതൃവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ഇന്ദുജ (25) യുടെ മരണത്തിൽ ഭർത്താവ് അഭിജിത്ത്, ഇയാളുടെ സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇരുവരും ചേര്‍ന്നു ഇന്ദുജയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി ആണ് പോലീസിന്റെ കണ്ടെത്തല്‍. മരിക്കുന്നതിന് മുമ്പ് ഇന്ദുജ അവസാനമായി ഫോണിൽ വിളിച്ചത് അജാസിനെയാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. യുവതിയെ ഒഴിവാക്കാന്‍ അഭിജിത്ത് ശ്രമിച്ചിരുന്നു. ഇതിന് സുഹൃത്തായ അജാസിന്റെ സഹായവും അഭിജിത്ത് തേടിയിരുന്നു എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അജാസ് ഇന്ദുജയെ മര്‍ദ്ദിച്ചിരുന്നു എന്ന് അഭിജിത്ത് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇന്ദുജ മരിക്കുന്നതിനു രണ്ട് ദിവസം മുമ്പാണ് സംഭവം. കാറിൽ വച്ചാണ് അജാസ് ഇന്ദുജയെ മര്‍ദ്ദിച്ചത് എന്നാണ് മൊഴി.
Discussion about this post