തണുപ്പ് കാലത്ത് ചർമ്മം വരണ്ട് പോകുക എന്നത് എല്ലാവരും നേരിടുന്ന പ്രശ്‌നം ആണ്. മോയിസ്ചറൈസറുകൾ ഉപയോഗിച്ചും ധാരാളം വെള്ളം കുടിച്ചും ഈ പ്രശ്‌നത്തിന് നാം പരിഹാരം കാണാറുണ്ട്. ഇതുപോലെ തന്നെ തണുപ്പുകാലത്ത് നാം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് ശരീര വേദന. ഭൂരിഭാഗം പേർക്കും കൈ കാൽ വേദന തണുപ്പ് കാലം കഴിയുന്നതുവരെ തുടരും.
മുട്ടുവേദനയുടെ പ്രശ്‌നം ഉള്ളവർക്ക് തണുപ്പ് കാലത്ത് അത് രൂക്ഷമാകാറുണ്ട്. എന്തെല്ലാം ചെയ്താലും എത്രയൊക്കെ മരുന്ന് കഴിച്ചാലും ഇത് മാറാറില്ല. എന്നാൽ ഒരൽപ്പം കടുകെണ്ണ കൊണ്ട് മുട്ട് വേദന വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാം.
ഇതിനായി ആദ്യം വേണ്ടത് ഒരു കപ്പ് കടുകെണ്ണയാണ്. ഇതിലേക്ക് നാല് ഗ്രാമ്പു ഇടുക. ഒരു ടീസ്പൂൺ സെലറി, ഒരു ടീസ്പൂൺ ഉലുവ, നാല് എല്ലി വെളുത്തുള്ളി എന്നിവ ചേർക്കുക. ശേഷം ഈ എണ്ണ ചൂടാക്കാം. ആറ് മുതൽ 10 മിനിറ്റ് നേരം ഈ എണ്ണ ചൂടാക്കണം. ചൂടാക്കുമ്പോൾ ഈ എണ്ണയുടെ നിറം നല്ല ബ്രൗൺ ആകും. ശേഷം തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കാം. ഈ എണ്ണ ഉപയോഗിച്ച് മുട്ടിൽ മസാജ് ചെയ്താൽ വേദന അതിവേഗം മാറുമെന്നാണ് പറയപ്പെടുന്നത്. രാവിലെയും വൈകീട്ടും വേണം ഈ എണ്ണ ഉപയോഗിക്കാൻ.
Discussion about this post