സിഡ്‌നി: കഴിഞ്ഞ ദിവസമാണ് ലോകത്തെ മുഴുവൻ ആശങ്കയിലാക്കി കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിച്ചത്. കടലിലെ വെള്ളത്തിൽ മുഴുവൻ രക്തം. സിഡ്‌നി തുറമുഖത്തിൽ നിന്നുള്ള ചിത്രങ്ങൾ ആയിരുന്നു ഇത്. നല്ല നീലക്കടൽ ഒറ്റരാത്രി കൊണ്ടായിരുന്നു ചുവന്ന് ചോരനിറമായി മാറിയത്. രാവിലെ എഴുന്നേറ്റ് കടപ്പുറത്തേയ്ക്ക് വന്ന പ്രദേശവാസികൾ ഈ ദൃശ്യം കണ്ട് ഭയന്നു. എന്തോ അരുത്തത് സംഭവിച്ചു എന്നായിരുന്നു ഇവരുടെ ചിന്ത.
പറഞ്ഞുകേട്ടവർ ഇത് കാണാനായി എത്തി. ഇവരിൽ ചിലർ പകർത്തിയ ചിത്രങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സംഭവം അറിഞ്ഞ് അധികൃതരും സ്ഥലത്ത് എത്തി. ചുവന്ന് തുടുത്ത കടൽ കണ്ട് അവരും ഞെട്ടി. തുടർന്ന് ഇവിടെ നിന്നും വെള്ളം ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. സംഭവത്തിന് പിന്നിലെ രഹസ്യം കണ്ടെത്താൻ അധികൃതർ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. അവസാനം അവർ ഒരു നിഗമനത്തിൽ എത്തി.
പ്ലംബർ ഡൈ ആണ് ഈ നിറം മാറ്റത്തിന് പിന്നിൽ എന്നായിരുന്നു ഇവരുടെ നിഗമനം. വാട്ടൻ ഡ്രൈയിനുകളിലെയും പൈപ്പുകളിലെയും ചോർച്ച കണ്ടെത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുവാണ് ഇത്. ഇത്തരം ഡൈകൾ കടൽ വെള്ളത്തെയോ അതിനുള്ളിലെ ജീവ ജാലങ്ങളെയോ ദോഷമായി ബാധിക്കാറില്ല. എന്നാൽ അപ്പോഴും ഒരു സംശയം ഇവരിൽ ബാക്കി നിന്നു. കടൽ വെള്ളം മുഴുവനായി ചുവപ്പാകാൻ മാത്രം ഡൈ എങ്ങനെ കടലിൽ വന്നു?. ഈ ചോദ്യം ചെന്ന് അവസാനിച്ചത് നോക്റ്റിലൂക്ക സിന്റില്ലൻസ് എന്ന ആൽഗയിൽ ആയിരുന്നു. ഇവയുടെ പ്രവർത്തനത്തിന്റെ ഫലമായിട്ടായിരുന്നു കടലിലെ വെള്ളം ചുവപ്പ് നിറം ആയത്.
Discussion about this post