രാജ്യത്തെ ജനപ്രിയ എസ്‍യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2024 ഡിസംബറിൽ എസ്‌യുവി ലൈനപ്പിലുടനീളം സ്റ്റോക്കുകൾ ക്ലിയർ ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ആകർഷകമായ വർഷാവസാന ഓഫറുകൾ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസുകൾ, അധിക ആക്‌സസറി പാക്കേജുകൾ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങള്‍ ആണ് നിങ്ങള്‍ കാത്തിരിക്കുന്നത്. ഇതോടെ, ഈ ക്രിസ്മസും ന്യൂ ഇയറും ഒരു പുതിയ മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാനുള്ള മികച്ച അവസരമായി മാറിയിരിക്കുകയാണ്.
മൂന്ന് ഡോർ ഥാറിന്‍റെ 2024 മോഡലുകൾ വിറ്റൊഴിവാക്കാനുള്ള നീക്കത്തിലാണെന്നാണ് മഹീന്ദ്ര എന്നാണ് റിപ്പോർട്ടുകൾ. തികച്ചും ജനപ്രിയമായ മോഡലായ രണ്ടാം തലമുറ ഥാർ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ എത്തുന്നു. 152 എച്ച്പി, 2.0 ലിറ്റർ ടർബോ-പെട്രോൾ, 132 എച്ച്പി, 2.2 ലിറ്റർ ഡീസൽ, 119 എച്ച്പി, 1.5 ലിറ്റർ ഡീസൽ എന്നിവ. ആദ്യത്തെ രണ്ടെണ്ണം മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സും ഓപ്‌ഷണൽ 4×4 സാങ്കേതികവിദ്യയുമായി ജോടിയാക്കിയിരിക്കുന്നു. 1.5 ലിറ്റർ ഡീസൽ യൂണിറ്റ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് വരുന്നത്.
ഉയർന്ന സ്‌പെക്ക് എൽഎക്‌സ് ഹാർഡ്‌ടോപ്പ് വേരിയൻ്റിനെ അടിസ്ഥാനമാക്കിയുള്ള എർത്ത് എഡിഷന്റെ വില 15.40 ലക്ഷം മുതൽ 17.60 ലക്ഷം രൂപ വരെയാണ്.. അതേസമയം 14.30 ലക്ഷം മുതൽ 17.20 ലക്ഷം രൂപ വരെ വിലയുള്ളസ്റ്റാൻഡേർഡ് ഥാർ 4WD ശ്രേണിയിൽ വാങ്ങുന്നവർക്ക് 1.06 ലക്ഷം രൂപ വരെ കമ്പനി വാഗ്ദാനം ചെയ്യുന്നു.
മഹീന്ദ്ര ഥാർ 3-ഡോറിൻ്റെ പെട്രോളിൽ പ്രവർത്തിക്കുന്ന 2WD പതിപ്പുകൾക്ക് 1.31 ലക്ഷം രൂപ വരെ വമ്പിച്ച കിഴിവുകൾ ലഭിക്കുന്നു., ഡീസൽ 2WD പതിപ്പുകളിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ 56,000 രൂപയാണ്. നിലവിൽ 11.35 ലക്ഷം മുതൽ 14.10 ലക്ഷം വരെയാണ് ഥാർ 2ഡബ്ല്യുഡി ശ്രേണിയുടെ വില.
Discussion about this post