പത്തനംതിട്ട: പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത ശേഷം യുവാവ് തൂങ്ങിമരിച്ചു. തിരുവല്ല തിരുമൂലപുരത്താണ് സംഭവം. 21 കാരനായ ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. വീഡിയോ കോൾ ചെയ്ത് പെൺകുട്ടിയോട് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് അഭിജിത്ത് പറഞ്ഞിരുന്നു. പെൺകുട്ടി ഉടൻ അഭിജിത്തിന്റെ താമസസ്ഥലത്തേക്ക് എത്തിയെങ്കിലും അപ്പോഴേക്കും അഭിജിത്ത് ആത്മഹത്യ ചെയ്തിരുന്നു
വാടകയ്ക്ക് താമസിച്ച് വന്ന മുറിക്കുള്ളിലാണ് യുവാവിൻറെ മൃതദേഹം കണ്ടെത്തിയത്. യുവാവ് അടുപ്പത്തിലായിരുന്ന പെൺകുട്ടിയുമായി വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. ജർമ്മൻ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയിൽ എത്തിയത്.തിരുമൂലപുരത്ത് വാടകക്കാണ് അഭിജിത്ത് താമസിച്ചിരുന്നത്. ഇരുവരും തിരുവല്ലയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ആണ് പഠിച്ചിരുന്നത്. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post