ദൈവവിശ്വാസം എന്തിനും നല്ലതാണ്. അത്തരത്തിലൊരു ദൈവ വിശ്വാസിയായ മോഷ്ടാവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മോഷ്ടാവിന്റെ പ്രാർത്ഥന സിസിടിവി കണ്ടുപിടിച്ചതോടെയാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
മോഷണത്തിന് മുമ്പ് ദൈവാനുഗ്രഹം തേടുന്നതാണ് വീഡിയോയില്‍ കാണുന്നത്. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലാണ് സംഭവം. ഒരു പെട്രോള്‍ പമ്പിന്‍റെ ഓഫീസ് തകർത്ത് ആണ് ഇയാൾ മോഷണം നടത്തിയത്. 1.6 ലക്ഷം രൂപയാണ് മോഷ്ടാവ് കവര്‍ന്നത്.
വീഡിയോയില്‍ ആദ്യം മുഖം മൂടി ധരിച്ച ഒരാള്‍ ഒരു ഓഫീസ് റൂമിലേക്ക് കയറിവരുന്നത് കാണാം. പിന്നാലെ ഇയാള്‍ മേശപ്പുറത്തിരിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങൾ കാണുന്നു. കുറച്ച് നേരം അയാള്‍ ദൈവത്തിന്റെ ചിത്രങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി തലകുനിച്ച് നില്‍ക്കുന്നു. ശേഷം ആ മേശപ്പുറം തൊട്ട് തൊഴുന്നു.
ഇതിന് ശേഷം മോഷ്ടാവ് മുറിയാകെ പരിശോധിക്കുന്നതും സിസിടിവി കാണുകയും ചെയ്യുന്നു. സിസിടിവി തകർക്കാനുള്ള മോഷ്ടാവിന്‍റെ ആദ്യ ശ്രമം പക്ഷേ, പരാജയപ്പെടുന്നു. പിന്നാലെ, മുറി മുഴുവനും പണത്തിനായി പരിശോധിക്കുകയും ഒരു മേശവലിപ്പ് വലിച്ച് തുറക്കാന്‍ ശ്രമിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.
‘മോഷണത്തിന് മുമ്പ് ദൈവാനുഗ്രഹം തേടുന്നത് കാണൂ, മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ ഒരു പെട്രോള്‍ പമ്പിന്‍റെ ഓഫീസ് തകർത്ത് 1.6 ലക്ഷം രൂപ മോഷ്ടിക്കുന്ന കള്ളന്‍’- എന്നാണ് വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മച്ചൽപൂർ പോലീസ് സ്റ്റേഷൻ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post