നല്ല വെയിലുള്ള സമയങ്ങളിൽ നീണ്ടുപരന്നു കിടക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ ചിലരെങ്കിലും ശ്രദ്ധിക്കുന്ന കാര്യമാണ് ദൂരെ റോഡിൽ വെള്ളം ഒഴിച്ചത് പോലെ ഒരു കാഴ്ച. പ്രതിബിംബം പോലെയോ റോഡ് ഉരുകിയൊലിച്ചത് പോലെയോ നമുക്ക് അനുഭവപ്പെടാം. എന്നാൽ സഞ്ചരിച്ച് ആ ഭാഗത്തെത്തുമ്പോൾ എല്ലാം സാധാരണപോലെ, വീണ്ടും മുന്നോട്ട് നോക്കുമ്പോൾ മായക്കാഴ്ച. എന്താണ് ഇതിന് പിന്നിലെ രഹസ്യം?
റോഡിന്റെ മുകളിലെ വായുവിന്റെ ലയറുകൾ തമ്മിൽ താപനില വ്യത്യാസം കാണും. അത് കൊണ്ട് വായുവിൽ നിന്നും ഗ്ലാസ്സിലേക്ക് കടക്കുമ്പോൾ പ്രകാശ രശ്മി വളയുന്ന പോലെ ഈ വായു ലയറുകൾക്കിടയിലും പ്രകാശം വളയും. ഈ പ്രതിഭാസത്തെ റിഫ്രക്ഷൻ എന്ന് പറയും. അതിനാൽ ഒരു വസ്തുവിലെ ഒരു പോയിന്റിൽ നിന്നും നേരെ നമ്മുടെ കണ്ണിൽ പതിക്കുന്ന പ്രകാശരശ്മി ആ യഥാർത്ഥ വസ്തുവിന്റെ കാഴ്ച നമുക്ക് ലഭ്യമാക്കുമ്പോൾ അതെ പോയിന്റിൽ നിന്നും ചെരിഞ്ഞു താഴേക്ക് പ്രതിഫലിക്കുന്ന പ്രകാശ രശ്മി റിഫ്രാക്ഷൻ സംഭവിച്ചു വളഞ്ഞും നമ്മുടെ കണ്ണിൽ പതിക്കും ആ പ്രകാശ രശ്മി നമ്മുടെ കണ്ണിൽ പതിക്കുന്ന ദിശയിൽ നമ്മൾ ആ വസ്തുവിന്റെ പ്രതിബിംബവും ഒരേ സമയം കാണും… ഇങ്ങനെ പ്രതിബിംബം കാണുന്നത് ആണ് അവിടെ വെള്ളം ഉള്ളതായ ഒരു തോന്നൽ നമ്മളിൽ ഉണ്ടാക്കുന്നത്
വ്യക്തമായി പറഞ്ഞാൽ വെള്ളം ആണ് എന്നുള്ള തോന്നൽ തന്നെ ഇല്യൂഷനാണ്. താപനിലയുടെ വ്യത്യാസം , ആ താപനില ഉള്ളിടത്തേക്ക് കാണുന്ന ആളുടെ ദൂരം , കാണുന്ന ആംഗിൾ എല്ലാം ചേർന്നാണ് പ്രതിഫലനം കാണാനാവുക .നമ്മൾ വെള്ളത്തിൽ ആണല്ലോ സാധാരണ റിഫ്ളക്ഷൻ കാണുക , അത് കൊണ്ട് കണ്ണിൽ പെട്ട റിഫ്ളക്ഷൻ വെള്ളത്തിന്റേതാണ് എന്ന് തോന്നിപ്പോകും. താപ നിലയുടെ വ്യത്യാസം മൂലം ആണ് ആ വെള്ളത്തിന് സമാനമായ അവസ്ഥ കാണുന്നത് , അതിനാൽ ആണ് ആ പ്രത്യേക ആംഗിളിൽ മാത്രം റിഫ്‌ളക്ഷനും വരിക .വായു ഫ്‌ളൂയിഡ് ആണ് , അതിനാൽ താപനിലയുടെ മാറ്റം മൂലം ഫ്‌ലൂയിഡ് നുണ്ടാകുന്ന റിഫ്‌ളക്ടീവ് സ്വഭാവം ആണ് കാരണം. പല വായു ലേയറുകളിൽ പല താപ നില ആയിരിക്കുകയും , അവിടുത്തെ എയർ പല തട്ടുകളിൽ പല താപനിലയിൽ ആയിരിക്കുകയും , അതുവഴി ഉണ്ടാവുന്ന റിഫ്രാക്ഷൻ മൂലം ഉണ്ടാവുന്ന , ടോട്ടൽ ഇന്റെർണൽ റിഫ്ളക്ഷൻ എന്ന പ്രതിഭാസം മൂലം , ആ വായു ലെയർ ഒരു മിറർ സ്വഭാവം സ്വീകരിക്കും – ഈ ലെയറിനെ നോക്കി കാണുന്ന ആംഗിൾ പ്രധാനം ആണ്. പല ഗ്ലാസ് ഷീറ്റുകൾ മേലേക്ക് മേലെ അട്ടിയിട്ട് വച്ച് ഇരിക്കുന്നത് കാണുമ്പോൾ അതിൽ ഒരു മിറർ സ്വഭാവം വരുമല്ലോ , അത് പോലെ തന്നെ ഭൂമിയുടെ ഉപരിതലത്തിൽ ഉള്ള വായു ,അതിനു അല്പം മേലെ. ഉള്ള ലേയറിലെ വായു , അതിനും മേലെ ഉള്ള ഒരു ലെയർ വായുഇവയൊക്കെ പല താപനില വരുമ്പോൾ അട്ടിയിട്ട ഗ്‌ളാസ് ഷീറ്റുകൾ പോലെ പ്രവർത്തിക്കും അതിലേക്ക് വീഴുന്ന പ്രകാശം നിരകളിലായി തട്ടിപ്രതിഫലിക്കുക ആണ് അതാണ് നാം കാണുന്ന പ്രതിഫലിക്കപ്പെട്ട പ്രത്ിബിംബം
Discussion about this post