തിരുവനന്തപുരം : പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. ചിലരെ മാറ്റി നിർത്തി മറ്റ് ചിലർ മാത്രം മുന്നോട്ട് വരുന്ന സാഹചര്യമാണ് പാർട്ടിയിൽ ഇപ്പോൾ ഉണ്ടാവുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതല കൊടുത്തു. എനിക്ക് മാത്രം തന്നില്ല. അതിന്റെ കാരണം എനിക്കറിയില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇത് എല്ലാം തിരഞ്ഞെടുപ്പിന്റെ സമയത്ത് പറയണമെന്ന് വിചാരിച്ചതാണ് . ഇപ്പോഴും കൂടുതൽ ഒന്നും താൻ പറയുന്നില്ല എന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. താഴെത്തട്ട് മുതലുള്ള ആളുക്കളെ ചേർത്തുപിടിച്ച് മുന്നോട്ട് പോവുകയാണ് സംഘടന ചെയ്യേണ്ടത.് എന്നാൽ ഇപ്പോൾ പാർട്ടി ചെയ്യുന്നത് അങ്ങനെയല്ല. ചിലരെ മാറ്റി നിർത്തി മറ്റ് ചിലർ മാത്രം മുന്നോട്ട് വരുന്ന സാഹചര്യമാണ് പാർട്ടിയിൽ ഇപ്പോൾ ഉണ്ടാവുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതല കൊടുത്തു. എനിക്ക് മാത്രം ചുമതല തന്നില്ല. അതുമായി ബന്ധപ്പെട്ട് ഇനി ഒന്നും പറയുന്നില്ല. എല്ലാവരെയും ഒന്നിച്ച് നിർത്തി നേതൃത്വം മുന്നോട്ട് പോകണം . പാർട്ടി പുനഃസംഘടനയിൽ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം . കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറണം എന്ന അഭിപ്രായം എനിക്കില്ല എന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
Discussion about this post