യുക്രെയ്നിൽ എത്രയും വേഗം വെടി നിർത്തൽ വേണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇതിന് പിന്നാലെ ചർച്ചകൾക്ക് തയ്യാറാണെന്ന് റഷ്യ. ആഗോള ദക്ഷിണ രാജ്യങ്ങളും ബ്രിക്‌സ് പങ്കാളികളും നടത്തുന്ന സമാധാന ശ്രമങ്ങളെ ക്രെംലിൻ സ്വാഗതം ചെയ്തു.
ഡിസംബർ 7 ന് പാരീസിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനം . ഇതിന് പിന്നാലെ റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ദിമിത്രി പെസ്‌കോവ് എക്‌സിലൂടെയാണ് സാമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു എന്നും ചർച്ചകൾക്ക് തയ്യാറാണ് എന്നും അറിയിച്ചത്.
അതേസമയം , റഷ്യ യുക്രെയ്ൻ യുദ്ധത്തിന് നയതന്ത്ര പരിഹാരം ഉണ്ടാകണമെന്ന് സെലൻസ്‌കി പറഞ്ഞു. യുക്രെയ്ൻ നാറ്റോ അംഗത്വം ലഭിക്കുന്നത് വരെ വിദേശ സൈന്യത്തെ രാജ്യത്ത് വിന്യസിക്കണമെന്നും സെലൻസ്‌കി പറഞ്ഞു.
Discussion about this post