ന്യൂഡൽഹി; സമയനിഷ്ഠയെ കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവിനെ ഉപദേശിക്കാൻ ശ്രമിച്ച് സ്വയം നാണം കെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് എംപി സുഖ്ജീന്ദർ സിംഗ് രൺധാവയാണ് രാഹുൽ ഗാന്ധിയെ പരിഹസിച്ചത്.യോഗങ്ങൾക്ക് കൃത്യസമയത്ത് എത്താൻ 65 കാരനായ എംപിയോട് രാഹുൽ ഉപദേശിക്കുന്നത് കാണാം. താൻ കൃത്യസമയത്ത് എത്തിയെന്നും എന്നാൽ രാഹുൽ വൈകിയെന്നും പറഞ്ഞ് രൺധാവ പരിഹസിക്കുകയായിരുന്നു
വീഡിയോയിൽ, 65 കാരനായ എംപിയോട് രാഹുൽ ഗാന്ധി ‘നിങ്ങൾ കൃത്യസമയത്ത് യോഗത്തിൽ എത്തണം, ഒഴികഴിവ് പറയരുതെന്ന് പറയുന്നത് കാണാം, മറുപടിയായി രൺധാവ പരിഹസിച്ചു, ‘ഞാൻ കൃത്യസമയത്ത് എത്തി, നിങ്ങൾ വൈകി, ഞാൻ നിങ്ങളുടെ മുൻപേ വന്നു.’ ഇരുവരും പൊട്ടിച്ചിരിച്ചു, കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഇരുവരുടെയും ഒപ്പം ഉണ്ടായിരുന്നു.
Discussion about this post