തേച്ച് മിനുക്കിയ വസ്ത്രങ്ങളെ കുറിച്ചും വർണാഭമായ വസ്ത്രങ്ങളെക്കുറിച്ചുമെല്ലാം പരസ്യമായി ചർച്ച ചെയ്യുന്ന ആളുകൾ പലപ്പോഴും അടിവസ്ത്രത്തിന്റെ കാര്യമെത്തുമ്പോൾ നിശബ്ദരാകും. നമ്മുടെ വ്യക്തിശുചിത്വത്തിന് അത്രയേറെ ആവശ്യമുള്ളതാണ് ഇതുമായി ബന്ധപ്പെട്ട അറിവ്,എന്നിട്ടുപോലും അടിവസ്ത്രം അഥവാ ഉൾവസ്ത്രത്തെ കുറിച്ചുള്ള ചർച്ചകൾ ആളുകൾ ഉപേക്ഷിക്കുന്നു. ഏത് പ്രായക്കാർക്കും ഏത് ലിംഗക്കാർക്കും ഒഴിവാക്കാനാവാത്തതാണ് അടിവസ്ത്രം. എന്നാൽ ഇത് ഉപയോഗിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും പലരും വലിയ തെറ്റ് വരുത്താറുണ്ട്. ഇത് മാരകമായ ത്വക് രോഗങ്ങൾക്കൊപ്പം ലൈംഗിക ശേഷിയെ പൂർണമായി ഇല്ലതാക്കുന്ന അവസ്ഥയിലേക്കുവരെ എത്തിക്കുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.
സ്വകാര്യ ഭാഗങ്ങളിൽ ആവർത്തിച്ചുള്ള അണുബാധയോ ചൊറിച്ചിൽ പോലുള്ള ഫംഗൽ പ്രശ്‌നങ്ങളോ ഉണ്ടാകുന്നുണ്ടെങ്കിൽ കാരണക്കാരൻ അടിവസ്ത്രം ആയിരിക്കും. പുതിയൊരു അടിവസ്ത്രം വാങ്ങിയാൽ കഴുകാതെ ഉപയോഗിക്കുന്നവരാണ് പലരും. ഇത്തരക്കാരെ കാത്തിരിക്കുന്നത് വൻ അപകട സാദ്ധ്യതയാണ്. നിർമാണ കേന്ദ്രത്തിൽ നിന്ന് പാക്കുചെയ്യുന്ന വസ്ത്രങ്ങൾ പൊടിയും അണുക്കളും നിറഞ്ഞതായിക്കും. പലപ്പോഴും മാസങ്ങൾ കവറിൽ ഇരുന്നശേഷമായിരിക്കും നമ്മുടെ കൈയിലെത്തുന്നത്. ഇതിനിടെ ഒരിക്കൽപ്പോലും അണുനശീകരണം ഉണ്ടാകുന്നില്ല. അതിനാൽ കഴുകാതെ ധരിക്കുന്നതിനാൽ വളരെപെട്ടെന്ന് അണുബാധ ഉണ്ടാവാൻ ഇടയാക്കും. പാന്റീസുകളെക്കാൾ ബ്രാകളാണ് സ്ത്രീകൾ കഴുകാതെ കൂടുതൽ ഉപയോഗിക്കുന്നത്.
അലക്കാതെ അടിവസ്ത്രങ്ങൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് അടിവസ്ത്രത്തിൽ അണുക്കൾ പെരുകുന്നതിന് കാരണമാണ്. കാരണം, അതിൽ നമ്മളുടെ വിയർപ്പ്, അതുപോലെ, മൂത്രത്തിന്റെ അംശം എന്നിവയെല്ലാം പറ്റിപിടിച്ച് എത്രത്തോളം വട്ടം ഉപയോഗിക്കുന്നുവോ അത്രത്തോളം ബാക്ടീരിയ അതിൽ പെരുകുന്നുസ്ത്രീകളിൽ യീസ്റ്റ് ഇൻഫക്ഷൻ വന്ന് കഴിഞ്ഞാൽ, ഇത് അമിതമായിട്ടുള്ള വെള്ളപോക്ക്, ചൊറിച്ചിൽ എന്നീ അസ്വസ്ഥതകളിലേയ്ക്ക് നയിക്കാം.
അടിവസ്ത്രങ്ങൾ അധികം വീര്യം ഇല്ലാത്ത നല്ല ഡിറ്റർജന്റ് ഉപയോഗിച്ച് കഴുകി നന്നായി വെള്ളത്തിൽ കഴുകി എടുത്ത് വെയിലത്ത് ഇട്ട് തന്നെ ഉണക്കി എടുക്കണം. ഇത്തരത്തിൽ വെയിലത്ത് ഇട്ട് ഉണക്കി എടുത്താൽ മാത്രമാണ് അടിവസ്ത്രങ്ങളിൽ നിന്നും ബാക്ടീരിയ കളയാൻ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ, അടിവസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ നല്ല കോട്ടന്റെ അടിവസ്ത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിച്ചാൽ അത് അത്രയ്ക്കും നല്ലതാണ്
നനഞ്ഞ അടിവസ്ത്രങ്ങൾ ഒരിക്കലും ധരിക്കാൻ പാടുള്ളതല്ല. ഇത് അണുബാധ വർദ്ധിപ്പിക്കാനും യീസ്റ്റ് ഇൻഫക്ഷൻ വരുന്നതിനും കാരണമാകുന്നുണ്ട്.അടിവസ്ത്രം ധരിച്ച് ഉറങ്ങുന്നവർക്ക് ത്രഷ്, വാഗിനൈറ്റിസ്, ബാക്ടീരിയൽ വാഗിനോസിസ് എന്നിവയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അതേസമയം, വ്യായാമത്തിന് ശേഷം അടിവസ്ത്രം മാറ്റുകയോ കഴുകുകയോ ചെയ്യാത്തവരിലും ഇതേ അവസ്ഥ ഉണ്ടാവും
സാധാരണയായി നമ്മുടെ ഷർട്ടുകൾ, ജീൻസ്, തൂവാലകൾ എന്നിവ പോലും അയൺ ചെയ്യാറുണ്ട്. എന്നിരുന്നാലും, ഒരു പ്രധാന വസ്ത്രം – അടിവസ്ത്രം – ഇസ്തിരിയിടാൻ ആളുകൾ മെനക്കെടാറില്ല.മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ ഇസ്തിരിയിടൽ സഹായിക്കുന്നു. നിങ്ങൾ നിലവിൽ ഒരു ഫംഗസ് അണുബാധയുമായി ഇടപെടുകയാണെങ്കിൽ, അടിവസ്ത്രം ധരിക്കുന്നതിന് മുമ്പ് അത് ഇസ്തിരിയിടുന്നതാണ് നല്ലത്.
Discussion about this post