ന്യൂഡല്‍ഹി: ഭർത്താക്കന്മാർക്കും അവരുടെ കുടുംബങ്ങൾക്കുമെതിരെ സ്ത്രീകൾ നൽകുന്ന വിവാഹ തർക്ക കേസുകളിൽ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി. ‘വ്യക്തിപരമായ പക തീര്‍ക്കാനുള്ള ഉപകരണമായി ഈ നിയമത്തെ ഉപയോഗിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി താക്കീത് നല്‍കി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് സുപ്രധാന നിരീക്ഷണം.
സെക്ഷൻ 498 (എ) പ്രകാരം ഒരു പുരുഷനും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ ഫയൽ ചെയ്ത കേസ് തള്ളിക്കളയാൻ വിസമ്മതിച്ച തെലങ്കാന ഹൈക്കോടതിയുടെ വിധി മാറ്റിവയ്ക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ഭർത്താവിൻ്റെയോ ബന്ധുക്കളുടെയോ ക്രൂരതയ്ക്ക് ഇരയാകുന്നതിൽ നിന്ന് വിവാഹിതരായ സ്ത്രീകളെ സംരക്ഷിക്കുന്നതാണ് സെക്ഷന്‍ 498(A), അല്ലെങ്കിൽ ഭാരതീയ ന്യായ സൻഹിത (BNS) പ്രകാരമുള്ള 86 -ാം, വകുപ്പ്. ഈ നിയമപ്രകാരം, പ്രതിക്ക് 3 വർഷവും അതിനുമുകളിലും തടവും പിഴയും ലഭിക്കാം.
വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജിക്ക് പിന്നാലെയാണ് യുവതി നല്‍കിയത്. ക്രിമിനൽ പ്രോസിക്യൂഷന് അടിസ്ഥാനമാകില്ലെന്ന് വാദത്തിനിടെ സുപ്രീം കോടതി പറഞ്ഞു. എന്നാല്‍, മതിയായ തെളിവുകള്‍ നല്‍കാതെ കുടുംബാംഗങ്ങളുടെ പേരുകൾ പരാമർശിക്കുക മാത്രം ചെയ്യുന്നത്
ക്രിമിനൽ പ്രോസിക്യൂഷന് അടിസ്ഥാനമാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഒരു സ്ത്രീക്ക് അവളുടെ ഭർത്താവും കുടുംബവും നൽകുന്ന ക്രൂരത തടയാൻ സംസ്ഥാനത്തിൻ്റെ വേഗത്തിലുള്ള ഇടപെടൽ ഉറപ്പാക്കിക്കൊണ്ട് ലക്ഷ്യമിട്ടുള്ളതാണ് 498(എ) വകുപ്പ് .
എന്നാൽ, അടുത്ത കാലത്തായി, രാജ്യത്തുടനീളമുള്ള വൈവാഹിക തർക്കങ്ങളിൽ ശ്രദ്ധേയമായ വർദ്ധനവുണ്ടായിട്ടുണ്ട്. ഇതിനിടയില്‍ ഉണ്ടാവുന്ന അഭിപ്രായവ്യത്യാസത്തിന്റെയും പിരിമുറുക്കത്തിന്റെയും ഫലമായി, സെക്ഷൻ 498(എ) പോലുള്ള വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. ഭർത്താവിനും കുടുംബത്തിനുമെതിരെ വ്യക്തിപരമായ പക തീര്‍ക്കാന്‍ വേണ്ടി ഭാര്യ ഇത്തരം നിയമങ്ങളെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. ചിലപ്പോൾ, ഒരു ഭാര്യയുടെ യുക്തിരഹിതമായ ആവശ്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ വേണ്ടി ഭർത്താവിനും കുടുംബത്തിനും എതിരെ സെക്ഷൻ 498(A) പ്രയോഗിക്കാൻ ശ്രമിക്കാറുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഇതോടൊപ്പം, കേസില്‍ ഭർത്താവിനെയും കുടുംബത്തെയും പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ കോടതി മുന്നറിയിപ്പ് നല്‍കി. വ്യക്തിപരമായ അസ്വാരസ്യങ്ങളും പകയും തീർക്കാൻ ഭാര്യ ഗൂഢലക്ഷ്യത്തോടെയാണ് കേസ് ഫയൽ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളാതെ തെലങ്കാന ഹൈക്കോടതി ‘ഗുരുതരമായ തെറ്റ്’ ചെയ്തുവെന്നും സുപ്രീം കോടതി പറഞ്ഞു.
Discussion about this post