വിവാഹജീവിതത്തിലുണ്ടായ പ്രതിസന്ധികൾ തുറന്ന് പറഞ്ഞിരിക്കുകയാണ് അഭിനേതാക്കളും വ്‌ലോഗർമാരുമായ പ്രിയ മോഹനും നിഹാൽ പിള്ളയും. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ കൂടെ നിന്നത് ഇന്ദ്രജിത്തും പൂർണിമയുമാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും ഇക്കാര്യം പങ്കുവച്ചത്.
മൂന്ന് വർഷം മുൻപ് ഞങ്ങൾക്കിടിയിൽ വലിയ വഴക്ക് നടന്നു. മിഡ് ക്രൈസിസാസണെന്ന് പറയാം. വക്കീലൻമാരെ വരെ കണ്ടു . എടുത്തു പറയാൻ ഒരു കാരണം ഒന്നും ഉണ്ടായിരുന്നില്ല. ഫ്രസ്‌ട്രേഷനും എടുത്ത് ചാട്ടവുമായിരുന്നു . അന്നത്ത സാമ്പത്തിക സാഹചര്യം കൊണ്ട് കൂടിയായിരിക്കും എന്ന് നിഹാൽ പറഞ്ഞു.
മകൻ ജനിച്ച സമയത്തായിരുന്നു പ്രശന്ങ്ങൾ . അന്നു കുടുംബങ്ങൾ ഇടപെട്ടത് കൊണ്ടാണ് പെട്ടെന്നൊരു വിവാഹമോചനമെന്ന ചിന്ത മാറിപ്പോയതെന്ന് പ്രിയ പറയുന്നു. അന്ന് ഞങ്ങളോട് ഇന്ദ്രജിത്തും പൂർണിമയും പറഞ്ഞത് ഇങ്ങനെയാണ്.
പരസ്പരം സംസാരിച്ച് പരിഹരിക്കൂ, കുറച്ചു കൂടെ സമയം കൊടുക്കൂ എന്നാണ് അനുവും ഇന്ദ്രേട്ടനും പറഞ്ഞത്. അനുവും (പൂർണിമ) ഇന്ദ്രേട്ടനും ഞങ്ങളോടു അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചിരുന്നത് കൊണ്ട്മാത്രമാണ് ഡിവോഴ്‌സ് ആവാതെ പോയത് എന്നും അവർ വ്യക്തമാക്കി.
അവരുടെ ഇടപെടൽ മാത്രമല്ല. പിരിയാതിരുന്നതെന്നും ആ തീരുമാനം ഒരു എടുത്തചാട്ടമായി സ്വയം തോന്നിയിരുന്നുവെന്നും നിഹാൽ കൂട്ടിച്ചേർത്തു. ഇന്നത്തെ കാലത്ത് വിട്ടു പോകാൻ എളുപ്പമാണ്, പക്ഷേ പ്രശ്‌നം പറഞ്ഞ് തീർക്കാനാണ് ബുദ്ധിമുട്ട്.
പ്രത്യേകിച്ചും പെൺകുട്ടികൾ അത്യാവശ്യം സാമ്പത്തികമായി നല്ല നിലയിലാണെങ്കിൽ അവരുടെ ദാമ്പത്യത്തിൽ എന്തെങ്കിലും വന്നാൽ അപ്പോൾ പറയും നീ വിട്ടു പോന്നോളൂ … നമുക്ക് നോക്കാം എന്നാണ്. ഈഗോയും സാമ്പത്തിക സ്വാതന്ത്ര്യവും ഉള്ള ഇക്കാലത്ത് വിവാഹമോചനം എന്നത് എളുപ്പമാണ്. പക്ഷേ, ആ പ്രശ്‌നങ്ങൾ പരിഹരിക്കലാണ് പ്രയാസം, നിഹാൽ പറഞ്ഞു.
നമ്മൾ വെറുതെ ഇരിക്കുമ്പോഴാണ് ജിീവിതത്തിൽ വഴക്കുകൾ ഉണ്ടാകുന്നത്. അതുകൊണ്ട്, ഏതെങ്കിലും ഒരു കാര്യത്തിൽ ഏർപ്പെട്ടിരിക്കുക എന്നത് വളരെ പ്രധാനമാണ്. മുംബൈ പോലീസ് എന്ന ചിത്രത്തിലെ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഹാൽ പിള്ള അഭിനയത്തിലും മോഡലിങ്ങിലും സജീവമായിരുന്നു താരം. ഇപ്പോൾ ബിസിനസിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്.
Discussion about this post