ന്യൂഡല്‍ഹി: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടക്കുന്ന അന്വേഷണത്തിനെതിരെ മറ്റൊരു നടി കൂടി രംഗത്ത്. ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം ചോദ്യം ചെയ്ത് സുപ്രീംകോടതിയിലുള്ള ഹർജിയിൽ ഹർജിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി. മൊഴിയിൽ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്ന് നടിയുടെ ഹർജിയില്‍ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തുന്ന എസ്ഐടി ഇതുവരെയും തന്നെ സമീപിച്ചിട്ടില്ലെന്നാണ് നടി വ്യക്തമാക്കുന്നത്. എല്ലാ കാര്യങ്ങളും രഹസ്യമായിയിരിക്കുമെന്ന് മൊഴി നൽകിയ സമയത്ത് ഉറപ്പ് നൽകിയിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തിൽ തൻ്റെ സ്വകാര്യതയെ കുറിച്ച് ആശങ്കയുണ്ട്. ഹേമ കമ്മിറ്റിയുടെ നടപടികൾ പരിപൂർണ്ണതയിൽ എത്തണം എന്നാണ് ആഗ്രഹമെന്നും നടി വ്യക്തമാക്കുന്നു.
അഭിഭാഷക ലക്ഷ്മി എൻ കൈമളാണ് നടിക്കായി ഹർജി ഫയൽ ചെയ്തത്. നേരത്തെ ഹേമ കമ്മിറ്റി അന്വേഷണത്തിനെതിരെ നടി മാലാ പാർവ്വതിയും കോടതിയെ സമീപിച്ചിരുന്നു.
Discussion about this post