ചൂടും തണുപ്പും മാറിമാറി വരുന്ന ഈ പ്രത്യേക കാലാവസ്ഥയും നമ്മുടെ വസ്ത്രധാരണവും എല്ലാമാകുമ്പോൾ നമുക്ക് പലർക്കും ഒരിക്കലെങ്കിലും കക്ഷത്തിൽ ചൊറിച്ചിലെന്ന അവസ്ഥ വന്നിട്ടുണ്ടാകും. പലപ്പോഴും വിയർപ്പും ചർമ്മത്തിലെ അണുബാധയുമാകാം ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിചാരിച്ച് അവഗണിക്കുകയാണ് നമ്മളിൽ പലരും ചെയ്യാറുള്ളത്. എന്നാൽ വിദഗ്ധരുടെ അഭിപ്രായത്തിൽ കക്ഷത്തിലെ ചൊറിച്ചിൽ ലിംഫോമ,ഇൻഫ്‌ളമേറ്ററി ബ്രസ്റ്റ് കാൻസർ തുടങ്ങിയ കാൻസറുകളുടെ ലക്ഷണവുമാവാമത്രേ.
ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന കാൻസർ ആണ് ലിംഫോമ. ലിംഫ് നോഡുകളിൽ ഇതു മൂലം വീക്കം ഉണ്ടാവാം. കക്ഷം, അരക്കെട്ട്, കഴുത്തിന്റെ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇത് ഉണ്ടാകുന്നത്. ലിംഫ്‌നോഡുകളിൽ വീക്കം, പനി, തണുപ്പ്, രാത്രിയിൽ അമിതമായി വിയർക്കുക, അകാരണമായി ശരീരഭാരം കുറയുക, ഉന്മേഷമില്ലായ്മ എന്നിവയാണ് ലിംഫോമയുടെ ലക്ഷണങ്ങൾ.ചൊറിച്ചിൽ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉള്ള അപൂർവമായ ഒരിനം സ്തനാർബുദമാണ് ഇൻഫ്‌ലമേറ്ററി ബ്രസ്റ്റ് കാൻസർ. സ്തനങ്ങൾ മൃദുവാകുക, വീക്കം, ചുവപ്പ് നിറം, ചൊറിച്ചിൽ ഇവയാണ് ലക്ഷണങ്ങൾ.
ചർമത്തിന്റെ ഘടനയിൽ മാറ്റം വരാം. സ്തനങ്ങളുടെ ചർമത്തിന് കട്ടി കൂടി ഓറഞ്ചിന്റെ തൊലിയുടെ ഘടന കാണപ്പെടാം. ന്സ്തനം വീങ്ങിയിട്ട് ഒരു സ്തനം മറ്റേ സ്തനത്തിനേക്കാൾ വലുതായി തോന്നാം. ന്ഒരു സ്തനത്തെക്കാൾ കട്ടിയും ചൂടും മറ്റേ സ്തനത്തിന് അനുഭവപ്പെടാം.
Discussion about this post