രോഹിത് വെമൂല ദളിതല്ലെന്നും, പിന്നോക്ക വിഭാഗക്കാരനാണെന്നും വ്യക്തമാക്കി തെലങ്കാന പോലിസിന്റെ റിപ്പോര്‍ട്ട്. ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് ശേഖരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പ്രകാരം രോഹിത് വെമൂല ഒബിസി വിഭാഗത്തില്‍ പെടുന്ന വധേര ആണെന്നും ദളിത് അല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് തെലങ്കാന പോലിസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
നേരത്തെ തങ്ങള്‍ ദളിതല്ലെന്ന് രോഹിതിന്റെ പിതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചിരുന്നു.
രോഹിത് വെമൂല ദളിതനല്ലെന്ന് മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി കള്ളം പറയുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. നേരത്തെ രോഹിതിന്റെ മൃതദേഹം ചിലര്‍ രാഷ്ട്രീയ ഉപകരണമാക്കി മാറ്റുകയായിരുന്നുവെന്ന് സ്മൃതി ഇറാനി തെലങ്കാന പോലിസിന്റെ റിപ്പോര്‍ട്ട് ഉയര്‍ത്തികാട്ടി ലോകസഭയില്‍ ആരോപിച്ചിരുന്നു. രോഹിതിന്റെ മൃതദേഹത്തിനടുത്തേക്ക് പോലിസിനെ അടുപ്പിക്കാതെ മൃതദേഹം രഹസ്യമുറിയിലേക്ക് വലിച്ചു കൊണ്ടു പോയെന്നും പിറ്റേദിവസം മാത്രമാണ് നടപടികള്‍ സ്വീകരിക്കാനായതെന്നും പോലിസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രോഹിതിന്റെ മൃതദേഹത്തിന് സമീപം നിന്ന് മുദ്രാവാക്യം മുഴക്കിയെന്നും ഡ്രം വായിച്ച് പാട്ട് പാടിയെന്നും പോലിസ് റിപ്പോര്‍ട്ടിലുണ്ട്.
രോഹിത് വെമൂല പിന്നാക്ക വിഭാഗക്കാരനാണെന്ന പോലിസ് റിപ്പോര്‍ട്ട് രോഹിതിനെ ദളിതരായി ചിത്രീകരിച്ച പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാണ്.
Discussion about this post