വാഷിംഗ്ടണ്‍: സ്പേസ് എക്സ് സ്ഥാപകനും ടെസ്ലയുടെ സിഇഒയും ശതകോടീശ്വരനുമാണ് എലോൺ മസ്ക്. ഇപ്പോഴിതാ എലോൺ മസ്‌കിൻ്റെ അമ്മയായ മേ മസ്‌ക് എക്‌സിൽ പങ്കുവച്ച പോസ്റ്റ് ആണ് വൈറലാവുന്നത്.
കഷ്ടപ്പാടുകളോടെ തന്റെ കുടുംബം ജീവിച്ച ഒരു കാലഘട്ടത്തെക്കുറിച്ച് ആണ് മേ മസ്‌ക് പോസ്റ്റില്‍ പറയുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് അവർ നേരിട്ട സാമ്പത്തിക പ്രതിസന്ധികളുടെ ഒരു നേർക്കാഴ്ചയാണ് അവർ പങ്കുവച്ചത്.
‘1990-ൽ എലോൺ മസ്‌ക്’ എന്ന അടിക്കുറിപ്പോടെ എക്‌സിൽ പങ്കിട്ട ടെസ്‌ലയുടെയും സ്‌പേസ് എക്‌സ് സിഇഒയുടെയും ഫോട്ടോയ്ക്ക് മറുപടിയായി, ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങൾ മെയ് മസ്‌ക് ഓർമ്മിപ്പിക്കുകയായിരുന്നു. കറുത്ത സ്യൂട്ടും വെള്ള ഷർട്ടും ടൈയും ധരിച്ച എലോൺ മസ്‌ക് ഒരു അപ്പാർട്ട്മെൻ്റിൽ ഒരു പെയിൻ്റിംഗിന് മുന്നിൽ പോസ് ചെയ്യുന്നത് ഫോട്ടോ ആണ് പോസ്റ്റില്‍.
ഈ ഫോട്ടോ ടൊറൻ്റോയിലെ ഞങ്ങളുടെ വാടക അപ്പാർട്ട്മെൻ്റിൽ നിന്ന് എടുത്തതാണ് എന്ന് മേ മസ്‌ക് പറയുന്നു. ചുവരിൽ എൻ്റെ അമ്മയുടെ പെയിൻ്റിംഗ് ഉണ്ട്. അന്ന് ഒരു ഷർട്ടും ടൈയും സോക്സും ഉൾപ്പെടുന്ന സ്യൂട്ടിൻ്റെ വില 99 ഡോളർ ആയിരുന്നു. അവർ കുറിച്ചു.
ആ സ്യൂട്ട്, ആ സമയത്ത് അദ്ദേഹത്തിന് ഒരേയൊരു സ്യൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ദിവസേന ജോലിക്കായി അദ്ദേഹം അതേ സ്യൂട്ടു തന്നെ ധരിച്ചിരുന്നു. ടൊറൻ്റോയിലെ ബാങ്ക് ജോലിക്ക് അദ്ദേഹം എല്ലാ ദിവസവും ഈ സ്യൂട്ട് ധരിച്ചിരുന്നു. മറ്റൊരു സ്യൂട്ട് വാങ്ങാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും തങ്ങൾ സന്തുഷ്ടരായിരുന്നു എന്നും അവർ കുറിച്ചു.
Discussion about this post