പനാജി: ഏറെ നാളത്തെ കാലത്തെ പ്രണയത്തിന് ശേഷം തെന്നിന്ത്യൻ താര സുന്ദരി കീർത്തി സുരേഷ് വിവാഹിതയായിരിക്കുകയാണ്. 15 വർഷമായുള്ള പ്രണയത്തിന് ശേഷമാണ് സുഹൃത്ത് ആന്റണി തട്ടിലിനെ വിവാഹം കഴിച്ചിരിക്കുന്നത്. ഗോവയിൽ വച്ചുനടന്ന കീർത്തിയുടെ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
വിവാഹ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചടങ്ങിന് അനുയോജ്യമായ വിധത്തിൽ പരമ്പരാഗത ശൈലിയിലുള്ള വസ്ത്രമാണ് ആന്റണിയും കീർത്തിയും ചടങ്ങിനായി തിരഞ്ഞെടുത്തത്. മടിസാർ രീതിയിലാണ് സാരി ഡ്രേപ്പ് ചെയ്തത്. മഞ്ഞ നിറമുള്ള പട്ടുസാരിയും പച്ചനിറത്തിലുള്ള ബ്രോക്കേഡ് ബ്ലൗസുമാണ് ചടങ്ങിൽ കീർത്തി സുരേഷ് അണിഞ്ഞത്. മടിസാർ സാരിക്ക് അനുയോജ്യമായ ഹെവി ഹെയർലുക്ക് ആണ് നൽകിയിരിക്കുന്നത്.
മടിസാർ സാരിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രത്യേകതകളും പുറത്തുവന്നിട്ടുണ്ട്. വിവാഹാനന്തര തമിഴ് ബ്രാഹ്മണ സ്ത്രീകളുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഈ സാരി. ഇന്നത്തെ കാലത്ത് അപൂർവ്വമായി മാത്രമേ വധുക്കള്‍ മടിസാർ ധരിക്കാറുള്ളൂ. ആ ട്രഡീഷണൽ സാരി തിരികെ കൊണ്ടുവന്നിരിക്കുകയാണ് കീർത്തിയെന്നാണ് ആരാധകർ പറയുന്നത്.
കീര്‍ത്തിയുടെ ആഭരണങ്ങളും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. പരമ്പരാഗതമായി ഭരതനാട്യത്തിന് ഉപയോഗിക്കുന്ന രീതിയിലുള്ള ആഭരണങ്ങളായിരുന്നു കീർത്തി ധരിച്ചത്. പരമ്പരാഗത ഫാഷനിലുള്ള വലിയ നെറ്റി ചുട്ടിയും മൂക്കുത്തികളും ജിമിക്കിയും അടക്കമുള്ള ആഭരണങ്ങളും തെരഞ്ഞെടുത്തിരിക്കുന്നു. വിവാഹത്തിലൂടനീളം തമിഴ് ശൈലിയിലുള്ള വേഷ്ടിയായിരുന്നു ആന്റണിയുടെ വേഷം.
Discussion about this post