മദ്യം..ലഹരി നൽകുന്ന ഒന്നാണെങ്കിലും ശരീരത്തിന് ദോഷകരമാണെന്ന് അറിയാമല്ലോ? മദ്യ ഉപഭോഗം കുറയ്ക്കുക എന്നത് തന്നെയാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്താതെ ഇരിക്കാൻ ചെയ്യേണ്ടത്.
ചെറിയ തോതിൽ തുടങ്ങുന്ന മദ്യപാനം കാലക്രമേണ അമിതമായ രീതിയിൽ ആവുകയും പിന്നീട് അതില്ലാതെ പറ്റില്ല എന്ന അവസ്ഥയിൽ ചെന്നെത്തുകയും ചെയ്യുന്നു. മദ്യപാനം തലച്ചോറിനും കരളിനും കേടുവരുത്തുകയും ദീർഘകാല നാശത്തിന് കാരണമാകുകയും ചെയ്യുന്നു. മദ്യം മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നു. മദ്യം, ഉറക്കത്തിനും ലൈംഗികതയ്ക്കും പ്രേരണ നൽകുമെങ്കിലും ശരിയായ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുന്നത്. മദ്യപിച്ചു കഴിയുമ്പോൾ ഉറങ്ങാനുള്ള ശക്തമായ പ്രേരണ ഉണ്ടാകുമെന്നത് വാസ്തവമാണ്. എന്നാൽ ഉറക്കത്തിന്റെ തുടർച്ചയെയും ആസ്വാദ്യതയെയും മദ്യം (Alcohol) തകരാറിലാക്കുന്നു.
ഇനി അഥവാ ഏതെങ്കിലും സാഹചര്യത്തിൽ മദ്യം ഉപയോഗിക്കാനിടയാകുന്നെങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
മിതമായ മദ്യപാനം എന്നത് ലോകാരോഗ്യ സംഘടനയുടെ (WHO) നിർവചനം അനുസരിച്ച് – സ്ത്രീകൾക്ക് ദിവസവും ഒരു സ്റ്റാൻഡേർഡ് ഡ്രിങ്ക്. പുരുഷന്മാർക്ക് ദിവസവും രണ്ട് സ്റ്റാൻഡേർഡ് ഡ്രിങ്ക് എന്നിങ്ങനെയാണ് പരിധികൾ. ഈ പരിധികൾ ലംഘിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും.റെഡ് വൈൻ, വിസ്‌കി, ടെക്കില, ഹാർഡ് കോംബുച തുടങ്ങിയവ പഞ്ചസാരയുടെ അളവ് കുറഞ്ഞവയാണ്. ബിയറിലും മറ്റ് പഞ്ചസാര അടങ്ങിയ മദ്യങ്ങളിലും കാലറികളുടെ അളവ് കൂടുതലായതിനാൽ അവ പരിമിതമായി മാത്രം ഉപയോഗിക്കുക.
ആഴ്ചയിൽ പരമാവധി 10 സ്റ്റാൻഡേർഡ് ഡ്രിങ്കുകൾ വരെ മാത്രമേ കഴിക്കാവൂ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഒരു ദിവസം 4 സ്റ്റാൻഡേർഡ് ഡ്രിങ്കിൽ കൂടുതൽ കഴിക്കുന്നത് ഒഴിവാക്കണം. ഈ പരിധികൾ ലംഘിക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ്. ഓരോ മദ്യത്തിനും അതിന്റേതായ സ്റ്റാൻഡേർഡ് അളവുകളുണ്ട്. വൈനിന്റെ കാര്യത്തിൽ 100 മില്ലിലിറ്റർ ആണ് ഒരു സ്റ്റാൻഡേർഡ് ഡ്രിങ്ക്. വിസ്‌കി പോലുള്ള സ്പിരിറ്റുകളുടെ കാര്യത്തിൽ 30 മില്ലിലിറ്റർ ആണ് ഒരു സ്റ്റാൻഡേർഡ് ഡ്രിങ്ക്. മിതമായ അളവിലുള്ള ബിയറിന്റെ കാര്യത്തിൽ ഒരു കാൻ അല്ലെങ്കിൽ ഒരു കുപ്പി ആണ് ഒരു സ്റ്റാൻഡേർഡ് ഡ്രിങ്ക്. ഈ അളവുകൾ കൃത്യമായി പാലിക്കുന്നത് സുരക്ഷിതമായ മദ്യപാനത്തിന് അത്യാവശ്യമാണ്
ആഹാരത്തിന് മുൻപ് വെറും വയറ്റിൽ മദ്യം കഴിച്ചാലോ? അപ്പോഴും അപകടമാണ് വയറ്റിലൂടെ ചെറുകുടലിലെത്തുന്ന മദ്യം വളരെപെട്ടെന്ന് നമ്മെ ബാധിക്കും. ഇത് പെട്ടെന്ന് കിക്കാകുന്ന അവസ്ഥയുണ്ടാക്കും. ആരോഗ്യത്തിന് വളരെ മോശമാണിത്.ആഹാരം കഴിച്ചുകൊണ്ട് മദ്യപിക്കുന്ന സ്വഭാവവും ചിലർക്കുണ്ട്. ഇതും തെറ്റാണ്. കാരണം ഈ സമയം കൂടുതൽ ഉപ്പുള്ള ഭക്ഷണം കഴിക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ ദാഹം തോന്നുകയും വീണ്ടും മദ്യപിക്കാൻ ശ്രമിക്കുകയും ചെയ്യും. എപ്പോഴും കൂടുതൽ വെള്ളം കുടിക്കാനാണ് ഈ സമയം ശ്രമിക്കേണ്ടത്.മദ്യപാനത്തിന് മുൻപായി ധാരാളം ജലാംശമടങ്ങിയ ഭക്ഷണസാധനങ്ങളാണ് കഴിക്കേണ്ടത്. വെള്ളരിക്ക, റാഡിഷ്, തക്കാളി എന്നിവയൊക്കെ ഉദാഹരണം.
Discussion about this post