മുംബൈ; ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃതസിംഗിന്റെയും മകനെതിരെ സൈബർ ആക്രമണം. ഇബ്രാഹിമിന്റെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് വിമർശനം ശക്തമാകുന്നത്. ഇബ്രാഹിം അലി ഖാൻ കാവിവസ്ത്രം ധരിച്ച ഹിന്ദുവിശ്വാസികളോടൊപ്പം സമയം ചെലവിടുന്നതും അവരോട് സംസാരിക്കുന്നതും പശുവിനെ തൊട്ടുവണങ്ങുന്നതും ജയ്ശ്രീ റാം വിളിക്കുന്നതുമാണ് ദൃശ്യങ്ങളിൽ. വളരെ മുൻപ് സോഷ്യൽമീഡിയയിൽ പുറത്തുവന്ന വീഡിയോ സെയ്ഫ് അലിഖാനും കുടുംബവും പ്രധാനമന്ത്രിയെ സന്ദർശിച്ചതിന് പിന്നലെ ആരോ വീണ്ടും പങ്കുവച്ചതാമെന്നാണ് വിവരം.
ജിമ്മിൽ നിന്നും വരുന്ന ഇബ്രാഹിമിനൊപ്പം ഫോട്ടോ എടുക്കാൻ വരുന്നവരെയും ഇതിൽ കാണാം .ആരെയും നിരാശരാക്കാതെ ചിത്രങ്ങളെടുക്കാൻ ഇബ്രാഹിം നിൽക്കുന്നുണ്ട്. ഇതിനെതിരെ വിമർശനവുമായി മതമൗലികവാദികളെത്തി. പിതാവിന്റെ മതമെന്താണെന്ന് ഓർമ്മയില്ലേ… പശുവിനെ തൊട്ടുവണങ്ങി,ജയ്ശ്രീറാം വിളിക്കുമ്പോൾ നരകത്തിലെ വിറകുകൊള്ളിയാകുമെന്ന് ഓർത്തോളൂ എന്നെല്ലാം വിമർശനം ഉയരുന്നുണ്ട്. സ്വന്തം വിശ്വാസം മറന്നോ പിന്നെന്തിനാണ് മുസ്ലീം നാമധാരിയായി തുടരുന്നത് എന്നെല്ലാം ആളുകൾ ചോദിക്കുന്നു.
ഈ കഴിഞ്ഞ 11 ാം തീയതി ബോളിവുഡിലെ പ്രശസ്തമായ കപൂർ കുടുംബം പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. മുത്തച്ഛനും നടനുമായ രാജ്കപൂറിന്റെ നൂറാം ജന്മദിനാഘോഷ ചടങ്ങുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക ഫിലിം ഫെസ്റ്റിനായി പ്രധാനമന്ത്രി ക്ഷണിക്കാനാണ് താരകുടുംബം എത്തിയത്. ഇതിന് പിന്നാലെ കരീന കപൂറിന്റെ ഭർത്താവും നടനുമായ സെയ്ഫ് അലിഖാൻ മോദിയെ പുകഴ്ത്തിയിരുന്നു. പാർലമെന്റിൽ നിന്ന് നേരിട്ട് വന്നിട്ടും ഒരു ക്ഷീണവും കൂടാതെ വളരെ ഉന്മേഷത്തോടെയാണ് പ്രധാനമന്ത്രി തങ്ങളെ സ്വീകരിച്ചതെന്നാണ് നടൻ പറഞ്ഞത്. മോദി രാജ്യം നല്ലപോലെ മുന്നോട്ട് കൊണ്ടുപോകാൻ വളരെയധികം കഠിനാധ്വാനം ചെയ്യുന്നതായും സെയ്ഫ് അലി ഖാൻ കൂട്ടിച്ചേർത്തു.
Discussion about this post