ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു യുവാവിനോട് സംസാരിച്ചെന്ന പേരിൽ മുസ്ലീം പെൺകുട്ടികൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. സംഭവത്തിൽ പ്രധാന പ്രതിയായ മുഹമ്മദ് മെഹ്താബിനെ പോലീസ് അറസ്റ്റ് ചെയ്തു. സഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. 16 ഉം, 17 ഉം വയസ്സുള്ള കുട്ടികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടികൾ തിരികെ വീട്ടിലേക്ക് പോകുകയായിരിന്നു. ഇതിനിടെ ബൈക്കിൽ അവിടെയെത്തിയ ഹിന്ദു യുവാവ് ഇവരോട് വഴി ചോദിച്ചു. പെൺകുട്ടികൾ വഴി പറഞ്ഞുകൊടുക്കുകയും ചെയ്തു. ഇത് കണ്ട മതതീവ്രവാദികൾ പെൺകുട്ടികളെ വളയുകയായിരുന്നു.
യുവാവ് ആരാണെന്നും എന്താണ് പറഞ്ഞതെന്നും ഇവർ പെൺകുട്ടികളോട് ചോദിച്ചു. വഴി ചോദിച്ചതാണെന്ന് പെൺകുട്ടികൾ മറുപടിയും നൽകി. എന്നാൽ ഇത് വിശ്വസിക്കാതിരുന്ന മതതീവ്രവാദികൾ പെൺകുട്ടികളെ റോഡിൽവച്ച് പരസ്യമായി വിചാരണ ചെയ്യുകയായിരുന്നു. ഇതോടെ പെൺകുട്ടികളിൽ ഒരാൾ സഹോദരനെ വിളിക്കാൻ ഫോണെടുത്തു. എന്നാൽ ഈ ഫോൺ ഇവർ എടുത്ത് വലിച്ചെറിയുകയായിരുന്നു. തുടർന്ന് കുട്ടികളെ മർദ്ദിച്ചു. യുവാവിന്റെ കൈവശം ഒരു സമ്മാന പൊതി ഉണ്ടായിരുന്നു. ഇത് കുട്ടികൾ നൽകിയതാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
എന്നാൽ യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നും ഹിന്ദുവല്ലെന്ന് വ്യക്തമായി. ഇതോടെ പെൺകുട്ടികളെ മതതീവ്രവാദികൾ പോകാൻ അനുവദിക്കുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട കുട്ടികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post