2024ൽ ഇറങ്ങിയ ചിത്രങ്ങളില്‍ ഹിറ്റ് ആയി മാറിയ ഒന്നായിരുന്നു ഫഹദിന്റെ ആവേശം. ഫഹദിന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റ് ആയിരുന്നു ഇത്.ആവേശം ഒരുക്കിയ ജീത്തു മാധവന്റെ സംവിധാനത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രം ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്.
2026 വിഷു റിലീസ് ഉദ്ദേശിച്ചിട്ടുള്ളതാണ് ചിത്രം. ഗോകുലം മൂവീസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ആവേശത്തില്‍ ഫഹദ് നിറഞ്ഞാടിയ പോലെ മോഹൻലാലിന്റെ നിറഞ്ഞാട്ടം ആയിരിക്കുമോ ജിത്തു മാധവന്റെ സംവിധാനത്തിലുള്ളത് എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
എപ്പോഴായിരിക്കും ഷൂട്ടിംഗ് തുടങ്ങുക എന്നതിനെ കുറിച്ച് വൈകാതെ പുറത്ത് വരുമെന്നാണ് വിവരം. ചിരിക്ക് പ്രാധാന്യം നല്‍കിയുള്ളതായാല്‍ മോഹൻലാല്‍ ചിത്രം കൊളുത്തുമെന്നാണ് പ്രതീക്ഷ.
ബറോസ് പോലെ തന്നെ മോഹൻലാലിന്റേതായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. നായകനായി എത്തുന്ന മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
Discussion about this post