ന്യൂഡൽഹി; ഐഫോണുകൾക്ക് പുറമേ എയർപോഡുകളുടെ നിർമ്മാണവും ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി അമേരിക്കൻ ടെക്‌നോളജി കമ്പനിയായ ആപ്പിൾ. ഇന്ത്യയിൽ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനുള്ള കമ്പനിയുടെ ഭാഗമായാണ് വിപണിയിൽ ഹിറ്റായ എയർപോഡുകളും രാജ്യത്ത് നിർമ്മിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
ആപ്പിളിന്റെ പ്രധാന സപ്ലൈർമാരിൽ ഒന്നായ ഫോക്‌സോൺ ഹൈദരാബാദിലെ പുതിയ ഫാക്ടറിയിലാണ് എയർപോഡുകൾ നിർമ്മിക്കുകയെന്നാണ് വിവരം. ഇന്ത്യൻ നിർമ്മിത എയർപോഡുകളുടെ ട്രയൽ നിർമ്മാണം ആരംഭിച്ചുവെന്നും വാർത്തകളുണ്ട്. 2025 ന്റെ ആദ്യപാദത്തിൽ എയർപോഡുകളുടെ നിർമ്മാണം പൂർണതോതിൽ ഹൈദരാബാദിലെ ഫാക്ടറിയിൽ ആപ്പിളും ഫോക്‌സ്‌കോണും ആരംഭിക്കും.
എയർപോഡിൻറെ പ്രാദേശിക നിർമാണം ഇന്ത്യയിൽ വളരെ വേഗം ഉത്പന്നം ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് വിവരം. ഇന്ത്യയിൽ ആപ്പിൾ ഉത്പന്നങ്ങളുടെ നിർമാണം ഭാവിയിൽ വളരെയേറെ വർധിപ്പിച്ചാൽ ഇന്ത്യയിൽ കമ്പനിയുടെ ഗാഡ്ജറ്റുകളുടെ വില കുറഞ്ഞേക്കാം എന്ന സാധ്യതയും നമുക്ക് മുന്നിലുണ്ട്.
Discussion about this post