ചെന്നൈ; ലോകചെസ് ചാൻ ഡി ഗുകേഷ് ഇന്ത്യയിൽ തിരിച്ചെത്തി. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ഗുകേഷും കുടുംബവും വിമാനമിറങ്ങിയത്. വിശ്വവിജയി ആയി എത്തിയ 18 കാരന് നാട് വൻ സ്വീകരണമാണ് നൽകുന്നത്. പൂചെണ്ടും ഹാരങ്ങളുമായി നിരവധി പേരാണ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. സർക്കാരിനെ പ്രതിനിധീകരിച്ച് തമിഴ്‌നാട് കായിക വകുപ്പ് സെക്രട്ടറി എത്തിയിരുന്നു. ഇന്ന് ഗുകേഷ് പഠിച്ച സ്‌കൂളിലാണ് ആദ്യ സ്വീകരണം നടക്കുക.
സിംഗപ്പൂരിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിംഗ് ലിറനെയാണ് ഗുകേഷ് തോൽപ്പിച്ചത്. വിശ്വനാഥൻ ആനന്ദിന് ശേഷം ഈ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗുകേഷ്. നേരത്തെ 22ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന റെക്കോർഡ് നേടിയ റഷ്യൻ ഗ്രാൻഡ് മാസ്റ്റർ ഗാരി കാസ്പറോവിനെയാണ് 18 കാരനായ ഗുകേഷ് പിന്തള്ളിയത്
ഏഴാം വയസിൽ കരുനീക്കം തുടങ്ങിയ ഗുകേഷിന്റെ വേരുകൾ ആന്ധ്രാപ്രദേശിലാണ്. എങ്കിലും വിശ്വനാഥൻ ആനന്ദിന്റെ ദേശമായ ചെന്നൈയിൽനിന്നുതന്നെയാണ് ഗുകേഷിന്റെ വരവ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമിയിലാണ് 2020 മുതൽ പരിശീലനം.
Discussion about this post