തിരുവനന്തപുരം : അനിശ്ചിത കാല പണിമുടക്കിൽ സ്വിഗ്ഗിയിലെ തൊഴിലാളികൾ . ശമ്പള വർദ്ധനവ് പരിഗണിക്കാത്തതിനാലാണ് സ്വിഗ്ഗിയിലെ തൊഴിലാളികൾ പണിമുടക്ക് തുടങ്ങിയിരിക്കുന്നത്.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കിയ തൊഴിലാളികൾ തിരുവനന്തപുരത്ത് ഇൻസ്റ്റാ മാർട്ടിന് മുന്നിൽ ധർണ നടത്തി.
തൊഴിലാളികൾ നാളുകളായി ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യൂണിയനുകൾ മാനേജ്‌മെൻറിന് കത്ത് നൽകിയിരുന്നു. എന്നാൽ മാനേജ്‌മെന്റ് അംഗീകാരിച്ചിരുന്നില്ല. ഇതാണ് സമരത്തിലേക്ക് നയിച്ചത്. ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ ഇനി ഭക്ഷണം വിതരണം ചെയ്യില്ലെന്നാണ് യൂണിയനുകളുടെ നിലപാട്
സ്വിഗ്ഗി തൊളിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ
ശമ്പളം വധിപ്പിക്കുക, ഫുൾടൈം ജോലി ചെയ്യുന്നവർക്ക് മിനിമം ഗാരണ്ടിയായി 1250 രൂപ നൽകുക, ലൊക്കേഷൻ മാപ്പിൽ കൃത്രിമം കാട്ടുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
Discussion about this post