എറണാകുളം: കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചിനെ പുറത്താക്കി. ഈ സീസണിൽ ടീമിന്റെ മോശം പ്രകടനത്തെ തുടർന്നാണ് കോച്ച് മിഖായേൽ സ്റ്റാറയെ പുറത്താക്കിയത്. പുതിയ കോച്ചിനെ ഉടൻ പ്രഖ്യാപിക്കും.
സഹപരിശീലകരെയും പുറത്താക്കിയിട്ടുണ്ട്. രണ്ട് പേരാണ് സ്റ്റാറയ്‌ക്കൊപ്പം സഹപരിശീലകരായി ടീമിൽ എത്തിയിട്ടുള്ളത്. തുടർച്ചയായ തോൽവി ആരാധകരിൽ നിന്നും രൂക്ഷമായ വിമർശനം ഉയരുന്നതിന് കാരണം ആയിരുന്നു. പരിശീലനത്തിന്റെ കുറവാണ് തുടർച്ചയായ തോൽവിയ്ക്ക് പിന്നിൽ എന്നാണ് ആരാധകരുടെ ആക്ഷേപം. അതെല്ലാം കണക്കിലെടുത്ത് കൊണ്ടാണ് പരിശീലകനെ മാറ്റാൻ തീരുമാനിച്ചത്.
ഈ സീസണിൽ ദയനീയ പ്രകടനം ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. ഇതുവരെ നടന്ന 12 കളികളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. ടീമുകളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഉള്ളത്. പുതിയ കോച്ചിനെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. യൂറോപ്യൻ കോച്ചുകളുമായി ഇത് സംബന്ധിച്ച് അധികൃതർ ചർച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post