കൂത്തുപറമ്പ്: പഴശ്ശി രാജ സാംസ്‌കാരിക സമിതി എളമക്കുഴി സാംസ്‌കാരിക നിലയം, മാനനീയ സർ കാര്യവാഹക് ദത്താത്രേയ ഹൊസബാളെ നാടിന് സമർപ്പിച്ചു. കൂത്തുപറമ്പിന് സമീപം നീർവേലിയിൽ രാവിലെ 10 നാണ് ചടങ്ങ് നടന്നത്.
“ഭാരതം അതിന്റെ പൂർവ്വ പ്രതാപത്തിലേക്ക് വരാൻ വേണ്ടി നമ്മുടെ ഗ്രാമങ്ങൾ സ്വയം പര്യാപ്തമാകണമെന്നും അതിലേക്കുള്ള മഹത്തായ ചുവടുവയ്പ്പാണ് ഈ സാംസ്‌കാരിക നിലയമെന്നും ശ്രീ ദത്താത്രേയ ഹൊസബാളെ ജി പറഞ്ഞു. പ്രദേശത്തെ സാധാരണക്കാരായ വ്യക്തികൾ അവരുടെ ചെറിയ ചെറിയ സംഭാവനകളിലൂടെ പടുത്തുയർത്തിയ ഈ ഭവനം അത് കൊണ്ട് തന്നെ വളരെ പവിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ അയൽപ്രദേശമായ കർണാടകയിൽ നിന്നുമുള്ള വ്യക്തി എന്ന നിലയിൽ, കണ്ണൂരിലെ തുണിത്തരങ്ങൾ വളരെ പ്രശസ്തമാണെന്ന് ചെറുപ്പം മുതൽ തന്നെ കേട്ടിട്ടുണ്ടെന്നും, ഇത്തരത്തിലുള്ള പ്രാദേശിക വ്യവസായങ്ങൾ വികസിപ്പിക്കണമെന്നും ഹൊസബാളെ പറഞ്ഞു.
പഴശ്ശി രാജ സാംസ്‌കാരിക സമിതി ചെയർമാൻ ശ്രീ ബിജു ഇളകുഴി സ്വാഗതം ആശംസിക്കുകയും, പ്രസിഡന്റ് ശ്രീ ബിജു പി വി, ഹൊസബാളെ ജി ക്ക് ഉപഹാരം സമർപ്പിക്കുകയും ചെയ്തു. ശ്രീ ദത്താത്രേയ ഹൊസബാളെ, കണ്ണൂർ അമൃതാനന്ദ മഠം അധിപതി സ്വാമി അമൃത കൃപാനന്ദപുരി,പ്രാന്ത സംഘ ചാലക് അഡ്വക്കേറ്റ് കെ കെ ബൽറാം, എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വിഭാഗ് സംഘ ചാലക് അഡ്വക്കേറ്റ് സി കെ ശ്രീനിവാസൻ , ജില്ലാ സംഘ ചാലക് സി പി രാമചന്ദ്രൻ, കുത്തുപറമ്പ ഖണ്ഡ സംഘ ചാലക് എം അശോകൻ, പ്രാന്ത കാര്യ കാരി സദസ്യൻ ശ്രീ വത്സൻ തില്ലങ്കേരി,പ്രാന്ത സമ്പർക്ക പ്രമുഖ് സി ടി രാജഗോപാലൻ, പ്രാന്ത ശാരീരിക് പ്രമുഖ് ഓ രാഗേഷ്, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ സദാനന്ദൻ മാസ്റ്റർ, പ്രാന്തീയ വ്യവസ്ഥാ പ്രമുഖ് ശ്രീ സി വി ഉണ്ണികൃഷ്ണൻ, പ്രാന്തീയ സേവാ പ്രമുഖ് എം സി വത്സൻ, പ്രാന്തീയ കാര്യകാരി സദസ്യൻ കെ ഗോവിന്ദൻ കുട്ടി, പ്രാന്ത കാര്യകാരി സദസ്യൻ വി ശശിധരൻ കൂടാതെ സംഘത്തിന്റെയും വിവിധ ക്ഷേത്രങ്ങളുടെയും മുതിർന്ന കാര്യകർത്താക്കൾ എന്നിവർ സംബന്ധിച്ചു.
Discussion about this post