മുംബൈ: എസ്ബിഐയിൽ ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ഒഴിവുകൾ. ജൂനിയർ അസോസിയേറ്റിന്റെ ( കസ്റ്റമർ സപ്പോർട്ട് ആന്റ് സെയിൽസ്) ഒഴിവിലേക്കാണ് എസ്ബിഐ ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ sbi.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷകൾ നൽകാം.
രാജ്യവ്യാപകമായി ഈ തസ്ഥികയിൽ 13,735 ഒഴിവുകളാണ് ഉള്ളത്. ഇന്ന് മുതൽ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. 2025 ജനുവരി 7 ആണ് അപേക്ഷകൾ നൽകുന്നതിനുള്ള അവസാന തിയതി.
ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് ഈ തസ്ഥികയിലേക്ക് അപേക്ഷകൾ നൽകാം. ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രിയുള്ളവർ ഇരു കോഴ്‌സുകളും ഈ വർഷം 31 നുള്ളിൽ പൂർത്തിയാക്കിയിരിക്കണം. 20 നും 28 നും ഇടയിൽ പ്രയമുള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം ഉള്ളത്. അതായത് 1996 ഏപ്രിൽ 2 നും 2004 ഏപ്രിൽ 1 നും ഇടയിൽ ജനിച്ചവർക്ക് മാത്രം അപേക്ഷിക്കാം.
അപേക്ഷകർ sbi.co.in/cateers എന്ന വെബ്‌സൈറ്റിൽ കയറുക. ശേഷം ഇതിൽ ലേറ്റസ്റ്റ് അനൗൺസ്‌മെന്റ് അല്ലെങ്കിൽ റിക്രൂട്ട്‌മെന്റ് ഓഫ് ജൂനിയർ അസോസിയേറ്റ്‌സ് ( ക്ലർക്ക്) എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ അപ്ലൈ ഓൺലൈൻ എന്ന ബട്ടൻ കാണും. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ആണെങ്കിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ന്യൂ രജിസ്‌ട്രേഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ അതിൽ നൽകണം. അപേക്ഷയ്ക്ക് ഫീസുണ്ട്. ക്രെഡിറ്റ് കാർഡോ നെറ്റ് ബാങ്കിംഗോ അല്ലെങ്കിൽ യുപിഐ സംവിധാനം വഴിയോ ഫീസ് അടയ്ക്കാം. ശേഷം ഫൈനൽ സബ്മിറ്റിൽ ക്ലിക്ക് ചെയ്യാം. 24,050 രൂപ മുതൽ 61,480 രൂപ വരെയാണ് അടിസ്ഥാന ശമ്പളം.
Discussion about this post